AI Generated Imege
സ്ഥിരം മദ്യപാനികളുടെ വയറ് വീര്‍ത്തിരിക്കുന്നത് കണ്ടിട്ടില്ലേ. എന്താണ് അതിന് പിന്നിലെ കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ. ബിയര്‍ ബെല്ലി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. എന്നാല്‍ സാധാരണ കുടവയര്‍ പോലെ നിസാരമൊരു പ്രശ്നമല്ലിത്. അമിതമായ മദ്യപാനത്തെ തുടര്‍ന്ന് വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഇതിനൊരു കാരണം.
വിസറല്‍ ഫാറ്റ് എന്നാണ് ഈ കൊഴുപ്പ് അറിയപ്പെടുന്നത്. വയറില്‍ മാത്രമല്ല ഇത് പ്രധാനപ്പെട്ട ആന്തരികവയവങ്ങളലും അടിഞ്ഞുകൂടും. അതിനാല്‍ തന്നെ ഹൃദയാഘാതമടക്കമുള്ള ഗുരുതര രോഗാവസ്ഥയ്ക്കും ഇത് കാരണമാകുന്നുണ്ട്.
ശരീരഭാരം കൂട്ടുക മാത്രമല്ല മെറ്റബോളിസം, പേശികളുടെ ആരോഗ്യം, ഹോര്‍മോണ്‍ സന്തുലിതാവസ്ഥ എന്നിവയെയും മദ്യപാനം ദോഷകരമായി ബാധിക്കും. അത് മാത്രമല്ല നമ്മുടെ ഫിറ്റ്നസിനെയും നിലവിലുള്ള സ്വാഭാവികമായ രൂപത്തെത്തന്നെയും അത് മാറ്റും. ഒരു ഗ്രാമില്‍ ഏഴ് കലോറി വീതം കൊഴുപ്പാണ് മദ്യത്തില്‍ അടങ്ങിയിരിക്കുന്നത്.
മദ്യപിക്കുമ്പോൾ ആ കൊഴുപ്പിനെ വിഘടിപ്പിക്കാനാണ് ശരീരം മുൻഗണന നൽകുന്നത്. എന്നാല്‍ ഒരു പരിധി കഴിഞ്ഞാല്‍ അത് സാധിക്കാതെ വരും . അതോടെ കൊഴുപ്പ് ശരീരാവയവങ്ങളില്‍ തന്നെ സംഭരിക്കപ്പെടും. തുടര്‍ച്ചയായി മദ്യപിക്കുന്നവരില്‍ വിസറല്‍ ഫാറ്റും അടിഞ്ഞുകൂടും.
ക്രമേണെ ഇത് വയറ് വീര്‍ത്തുവരാന്‍ കാരണമാകും. ഇത്തരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അപകടകാരിയാണ്. അത് ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. മിതമായ അളവില്‍ മദ്യപിക്കുന്നവരില്‍പ്പോലും അരക്കെട്ടിന് ചുറ്റും ഇത്തരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. പേശികളുടെ വളർച്ചയ്ക്ക് നിർണായകമായ ഹോർമോണുകളെയും മദ്യം ബാധിക്കുന്നു.
സ്ഥിരം മദ്യപാനികളുടെ ശരീരത്തില്‍ കൊഴുപ്പിനെ വിഘടിപ്പിക്കുന്നതിനേക്കാള്‍ ഉള്ളിലെത്തിയ മദ്യത്തിലെ രാസവസ്തുക്കളെ പുറന്തള്ളുന്നതിനായിരിക്കും ശരീരം മുന്‍ഗണന നല്‍കുക. അതിനര്‍ഥം മദ്യപാനം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും പേശികളുടെ വളർച്ച മെച്ചപ്പെടുത്തുന്നതിനും സ്ഥിരം മദ്യപാനം പേക്ഷിക്കുന്നതായിരിക്കും ഉചിതം.