human-coronavirus

TOPICS COVERED

കൊൽക്കത്തയിൽ നിന്നുള്ള 49 വയസ്സുള്ള സ്ത്രീയിൽ ഹ്യൂമൻ കൊറോണ വൈറസ് HKU1 ബാധി സ്ഥിരീകരിച്ചു. 15 ദിവസമായി തുടർച്ചയായ പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ രോഗിയുടെ യാത്രാ ചരിത്രം കണ്ടെത്തിയില്ല.  കൊറോണ വൈറസിന്‍റെ പുതിയ വകഭേദമാണ് HKU-1. എന്താണ് ഹ്യൂമൻ കൊറോണ വൈറസ്?.

ബീറ്റാകൊറോണ വൈറസ് ഹോങ്കോണൻസ്(HCoV-HKU1), മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന കൊറോണ വൈറസ് കുടുംബത്തിലെ ഒരു വൈറൽ അണുബാധയാണ്. കോവിഡ്-19 വൈറസായ SARS-CoV-2 പോലല്ലാതെ, ഒരു RNA വൈറസാണ് HKU1. 2004 ൽ ഹോങ്കോംഗ് സർവകലാശാലയാണ് വൈറസിനെ കണ്ടെത്തിയത്.  ആഗോള പഠനങ്ങൾ പ്രകാരം മിക്ക കുട്ടികൾക്കും 3-4 വയസ്സുള്ളപ്പോൾ HKU1 അണുബാധ ഉണ്ടായിട്ടുണ്ടെന്നാണ്.

ലക്ഷണങ്ങൾ എന്തൊക്കെ?

മിക്ക കേസുകളിലും ഇത് ജലദോഷത്തിന് കാരണമാകുമെങ്കിലും ഗുരുതരമായ അണുബാധ ന്യുമോണിയയ്ക്കും ശ്വസംമുട്ടിനും കാരണമാകും. SARS, MERS വൈറസുകളെ അപേക്ഷിച്ച് HCoV-HKU1 നേരിയ അണുബാധയ്ക്ക് മാത്രമാണ് കാരണമാകുന്നത്. മിക്ക രോഗികൾക്കും ജലദോഷം, തൊണ്ടവേദന, ശരീരവേദന, തലവേദന, പനി എന്നിവയുൾപ്പെടെ  ലക്ഷണങ്ങൾ ഉണ്ടാകും. നവജാത ശിശുക്കൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നിലവിൽ, HKU1 ന് വാക്സിൻ ഇല്ല. 

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പാലിക്കേണ്ട അടിസ്ഥാന മര്യാദകൾ, ഇൻഫ്ലുവൻസ പോലുള്ള രോഗങ്ങളുള്ള രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കൽ, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവ പാലിക്കണം. ജലാംശം, വിശ്രമം എന്നിവ പ്രധാനമാണ്. പൊതുസ്ഥലങ്ങളിൽ നിന്ന് തിരിച്ചെത്തിയ ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് ഒരു നല്ല ശീലമാണ്.

ENGLISH SUMMARY:

A 49-year-old woman from Kolkata has been diagnosed with the Human Coronavirus HKU1. She was hospitalized after experiencing persistent fever for 15 days. The virus, first identified in 2005, primarily affects the respiratory system and spreads through mucus and close contact.