sleep-study

TOPICS COVERED

മനുഷ്യന്റെ ആരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഒന്നാണ് ഉറക്കം.ഒരു ദിവസത്തില്‍ ശരീരത്തിന് നഷ്ടപ്പെടുന്ന ഊര്‍ജം തിരികെ കിട്ടാന്‍ ഉറക്കം സഹായിക്കുന്നുണ്ട്. ശരീരത്തിന് ദിവസം കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറക്കം ലഭിക്കണം. നല്ല ഉറക്കം ശാരീരികവും മാനസീകവുമായ ആരോഗ്യം നിലനിര്‍ത്താന്‍ സഹായകമാകും.

കുവൈറ്റ് ദസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനമനുസരിച്ച് ഒരു രാത്രിയിലെ ഉറക്കം ഇല്ലാതായാല്‍ പോലും അത് നമ്മുടെ രോഗ പ്രതിരോധശേഷിയെ ബാധിക്കും അത് മാത്രമല്ല വിട്ടുമാറാത്ത രോഗങ്ങള്‍ക്കും അത് കാരണമായേക്കാം.   ദി ജേർണൽ ഓഫ് ഇമ്മ്യൂണോളജിയിൽ പ്രസിദ്ധീകരിച്ച കുവൈറ്റിലെ ദസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

ഉറക്കക്കുറവ് രോഗപ്രതിരോധത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ പറ്റിയാണ് പഠനത്തില്‍ പ്രധാനമായും പറയുന്നത്. ആരോഗ്യവാനായ മനുഷ്യനിലും ഒരു ദിവസത്തെ ഉറക്കകുറവ് പോലും പ്രശ്നങ്ങളുണ്ടാക്കും.

ആവർത്തിച്ചുള്ള ഉറക്കക്കുറവ് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, പൊണ്ണത്തടി എന്നിവ ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുമെന്നും പഠനം കണ്ടെത്തി. ഇത് മാത്രമല്ല മാനസികമായ പ്രശ്നങ്ങള്‍ക്കും, ദൈനം ദിന ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കും ഇത്കാരണമാകുന്നുണ്ട്.