മെലിഞ്ഞിരിക്കാനായി സ്വീകരിച്ച വികലമായ ഭക്ഷണ ശീലം തന്‍റെ ശരീരത്തെ എങ്ങനെ ബാധിച്ചു എന്ന് വിശദീകരിക്കുകയാണ് ബ്രിട്ടീഷ് നടി ജമീല ജമാല്‍. വികലമായ ഭക്ഷണ ശീലമായിരുന്നു തനിക്കുണ്ടായിരുന്നതെന്നും അതിനാല്‍ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നുവെന്നും ജമീല പറഞ്ഞു. പതിനൊന്ന് വയസ്സുള്ളപ്പോൾ സ്കൂളിൽ വച്ച് തന്റെ ഭാരംനോക്കിയതിനം ശേഷമാണ് വീട്ടുകാർ ഡയറ്റിങ് കർശനമാക്കിയതെന്ന് ജമീല പറഞ്ഞു.
'സ്നേഹം കൊണ്ടാണ് അവര്‍ അങ്ങനെ ചെയ്തത്. ഭക്ഷണം പാടേ ഉപേക്ഷിക്കുന്ന രീതിയാണ് ഞാൻ സ്വീകരിച്ചത്. പത്തൊമ്പതു വയസ്സുള്ളപ്പോൾ താൻ പട്ടിണി കിടക്കുന്ന ശീലം നിർത്തി. എന്നാല്‍ മുപ്പതു വയസ്സ് വരെ മുഴുവനായൊരു ഭക്ഷണം കഴിക്കാൻ കഴിഞ്ഞിരുന്നില്ല.
ഈ ശീലം എന്നെ വളരെയധികം ക്ഷീണിതയുമാക്കി. ടി.വി. കരിയർ പാർട് ടൈം ജോലി പോലെയാണ് തോന്നിയിരുന്നത്. മുഴുവൻ സമയ ജോലി എന്നത് മെലിഞ്ഞിരിക്കാൻ ശ്രമിക്കലായിരുന്നു. അനാരോഗ്യകരമായ ഭക്ഷണരീതി വൃക്കയും ദഹനവ്യവസ്ഥയുടേയും ഹൃദയത്തിന്‍റേയും പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ തുടങ്ങി.
മറ്റുള്ളവര്‍ക്കൊപ്പമാവാനും പൊതുവായ സൗന്ദര്യ സങ്കല്‍പങ്ങളിലേക്ക് എത്തിച്ചേരാനും ശരീരത്തെ ബുദ്ധിമുട്ടിച്ചതിൽ ഇപ്പോൾ വിഷമമുണ്ട്. അടുത്തിടെയായി ഈറ്റിങ് ഡിസോർഡറുകളേക്കുറിച്ച് നിരന്തരം സംസാരിക്കാൻ തീരുമാനിച്ചതിനു പിന്നിലും ഇതാണ് കാരണം. വണ്ണമുള്ള ശരീരത്തിന്റെ അപകടാവസ്ഥകളേക്കുറിച്ച് നിരന്തരം ചർച്ച ചെയ്യാറുണ്ട്. എന്നാൽ വേണ്ടത്ര ആഹാരം കഴിക്കാത്തതുകൊണ്ടുള്ള പ്രശ്നങ്ങളേക്കുറിച്ച് അധികമാരും പറയാൻ തയ്യാറാകുന്നില്ല,' ജമീല പറഞ്ഞു.