Image Credit: AP/ Manorama

തെക്കന്‍ കേരളത്തില്‍ ഏറെ പ്രിയമേറിയ മല്‍സ്യമാണ് ചൂര. അതീവ രുചികരമായ ചൂര മീനുകളില്‍ 96 ശതമാനത്തിലും വിരകളുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. തെക്കന്‍ ബ്രസീല്‍ തീരത്ത് നിന്നും പിടിച്ച 'സ്കിപ്​ജാക്' ചൂരകളെ പരിശോധിച്ചതില്‍ നിന്നാണ് വ്യാപകമായി വിരകളെ കണ്ടെത്തിയത്. 'ഓഷന്‍സ് ആന്‍റ് കോസ്റ്റല്‍ റിസര്‍ച്ച്', 'സയന്‍സ് അലര്‍ട്' മാസികകളിലാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

53 ചൂരകളെ പഠനവിധേയമാക്കിയതില്‍ നിന്ന് 1,600 വിരകളെയാണ് കണ്ടെത്തിയത്. ചൂരയുടെ കിഡ്നിയും ഹൃദയവും ഒഴികെയുള്ള എല്ലാ ഭാഗങ്ങളില്‍ നിന്നും വിരകളെ കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു. മനുഷ്യര്‍ ഭക്ഷണത്തിനുപയോഗിക്കുന്ന മാംസഭാഗം മുഴുവനും പരന്ന വിരകളും ഉരുളന്‍ വിരകളും കൊണ്ട് നിറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാകം ചെയ്യുമ്പോള്‍ ഇവയില്‍ ഭൂരിഭാഗവും നശിച്ചു പോകുന്നുണ്ടെങ്കിലും ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണിതെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൃത്യമായ  പരിശോധനയും സംസ്കരണവും ചൂരയുടെ കാര്യത്തില്‍ ആവശ്യമാണെന്നും ഗവേഷകര്‍ കുറിച്ചിട്ടുണ്ട്. 

അതേസമയം, മല്‍സ്യത്തില്‍ വിരകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതില്‍ ഇത്ര ആശങ്കപ്പെടാനില്ലെന്നും ആരോഗ്യകരമായ പരിസ്ഥിതിയില്‍ അവ വളര്‍ന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും യൂണിേവഴ്സിറ്റി ഓഫ് വാഷിങ്ടണിലെ ഗവേഷകയായ ചെല്‍സാ വുഡ്  പറയുന്നു.  

ENGLISH SUMMARY:

A scientific study published in Oceans and Coastal Research and Science Alert reveals that 96% of tuna fish sampled off the southern coast of Brazil harbored parasitic worms. Researchers examined 53 tuna fish and discovered around 1,600 parasites, which infested every part of the fish except for its kidneys and heart, including the edible muscle tissue consumed by humans. While cooking thoroughly eliminates most of these flatworms and roundworms, scientists emphasize the urgent need for proper fish processing and inspection guidelines. However, University of Washington researcher Chelsea Wood offered a reassuring perspective, noting that the presence of parasites often signifies a healthy and thriving marine ecosystem.