ഭക്ഷണം നമുക്കു വെറും സ്വാദ് മാത്രമല്ലല്ലോ, അതിൽ ഓർമകളും പരീക്ഷണങ്ങളും ഇഷ്ടങ്ങളും ഇഷ്ടക്കേടും എന്തിന് രാഷ്ട്രീയം വരെ വേവും. കേരളത്തിലെ ഏറ്റവും വലിയ സാഹിത്യ, സാംസ്കാരിക ഉത്സവമായ മനോരമ ഹോർത്തൂസിലെ ഷെഫ് സ്റ്റുഡിയോ നിങ്ങൾക്കായി ഒരുക്കുന്നതും അതാണ്. ആഹാരം എന്ന അദ്ഭുതച്ചെപ്പിലെ കാഴ്ചകൾ! ഭാവിയിൽ നാം എന്താകും കഴിക്കുക? പ്രാണികൾ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാകുമോ? കാലവും കാലാവസ്ഥയും മാറുമ്പോൾ ആഹാരം എങ്ങനെ മാറണം? തുടങ്ങി ഷെഫ് സ്റ്റുഡിയോയിൽ ചൂടനൻ ക്ഷണചർച്ചകളും രുചികളും നിറയും.
നവംബർ 27 മുതൽ 30 വരെ 9 സെഷനുകൾ. പങ്കെടുക്കാനായി ക്യുആർ കോഡ് സ്കാൻ ചെയ്തു റജിസ്റ്റർ ചെയ്യാം.
1. സീറോ വേസ്റ്റ് കിച്ചൻ — ഷെഫ് വെൽറ്റൻ സാൽദാന: അൽപം ശ്രദ്ധിച്ചാൽ അൽപം പോലും പാഴാക്കാതെ ഭക്ഷണങ്ങൾ ഒരുക്കിയെടുക്കുന്ന ഡെമോ സെഷൻ.
2. ഡിസ്പാച് ഫ്രം ദ് ഫ്യൂച്ചർ: ഇമാജിനിങ് ഇൻസെക്ട്സ് – തൻഷ വോറ: നാളെയൊരുകാലത്ത് നമ്മുടെ ഡയറ്റിൽ പ്രാണിക്കൂട്ടങ്ങളും ഉണ്ടാകുമോ? രുചിച്ചറിയാം ഈ സെഷനിൽ.
3. ലന്തൻ ബത്തേരിയിലെ ബിരിയാണികൾ: ഇത്തിരി ബിരിയാണി വർത്തമാനം. എഴുത്തുകാരൻ എൻ.എസ്.മാധവനും ചരിത്രകാരനും ഇല്ലസ്ട്രേറ്ററുമായ ബോണി തോമസും ചേർന്ന് ഒരുക്കുന്ന ലന്തൻ ബത്തേരിയിലെ ബിരിയാണി രുചി.
4. ദ് ബോഡി ആൻഡ് ഫൂഡ് വർക്‌ഷോപ് – ശുഭ്ര ചാറ്റർജി
ശരീരം എങ്ങനെയാണു ഭക്ഷണാനുഭവങ്ങളെ ഓർമയിൽ സൂക്ഷിക്കുക? ശരീരവും ആഹാരവുമായുള്ള അഭേദ്യമായ ബന്ധത്തെ അടുത്തറിയാം ഈ ശിൽപശാലയിൽ.
5. ഡിസ്പാച് ഫ്രം ദ് ഫ്യൂച്ചർ: ഫെർമെന്റഡ് ഫ്യൂച്ചേഴ്സ് – പായൽ ഷാ (കോബോ ഫെർമെന്ററി)
പാചകം ചെയ്യേണ്ടാത്ത ഭക്ഷണങ്ങളുടെ കാലമാണോ ഇനി വരിക? ഇന്ധനങ്ങൾ അപ്രസക്തമാവുന്ന ഭക്ഷണസാധ്യതകളിലേക്ക്, പുളിപ്പിച്ചു സൂക്ഷിക്കുന്ന ആഹാരങ്ങളിലേക്ക് ഒരു എത്തിനോട്ടം.
6. ഡിസ്പാച് ഫ്രം ദ് ഫ്യൂച്ചർ: ക്ലൈമറ്റ് ക്രോപ്സ് – ഷെഫ് രാധിക ഖണ്ഡേൽവാൾ
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ശേഷിയുള്ള ആഹാരങ്ങളെയും രുചിക്കൂട്ടുകളെയും പരിചയപ്പെടാം.
7. ഈറ്റിങ് വിത് ഹിസ്റ്ററി: ടാനിയ ഏബ്രഹാം
ചരിത്രത്തിനൊപ്പം മാറിയ ഭക്ഷണരീതികളെ അറിയാം.
8. റൈപ് ഫോർ ചേഞ്ച്: എ ബനാന ടേസ്റ്റിങ് എക്സ്പീരിയൻസ് – തൻഷ വോറ, ശ്രുതി തറയിൽ (എഡിബിൾ ഇഷ്യൂസ്)
നേന്ത്രൻ, രസകദളി, പടറ്റി, ചാരപ്പൂവൻ... നമ്മുടെ സ്വന്തം വാഴപ്പഴത്തിന്റെ ഇനിയും നാമറിയാത്ത വൈവിധ്യങ്ങൾ രുചിക്കാം, ചരിത്രവുമായി ചേർന്നുനിൽക്കുന്ന പഴക്കഥകൾ അറിയാം.
9. മാപ് ദ് വൈൽഡ്: എ ഗൈഡഡ് വോക് ആൻഡ് ബോർഡ് ഗെയിം.
ഹോർത്തൂസ് നടക്കുന്ന കൊച്ചി സുഭാഷ് പാർക്കിൽ ഒരു ആഹാര ബോർഡ് ഗെയിം! പ്രകൃതിയോടു ചേർന്നിരിക്കാനും പാർക്കിൽ നിന്നു തന്നെ ഭക്ഷ്യവിഭവങ്ങളെ കണ്ടെത്താനും രസകരമായ ഒരു ഭക്ഷണ നടത്തം