fish-beef-fry

Ai generated images

പൊരിച്ച മീനിനും ബീഫ് ഫ്രൈ അടക്കമുളള ഭക്ഷണങ്ങള്‍ക്കുമൊപ്പം സവാളയും നല്‍കാറുണ്ട് ഹോട്ടലുകാര്‍. ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ അലങ്കരിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും സവാള ചേര്‍ക്കുന്നതെങ്കിലും ഇവ രണ്ടും ഒന്നിച്ച് കഴിക്കാന്‍ ഇഷ്ടമുളളവരാണ് മിക്കവരും.  എന്നാല്‍ പൊരിച്ച ഇത്തരം ഭക്ഷണങ്ങള്‍ക്കൊപ്പം സവാള പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണോ? ഭക്ഷണത്തില്‍ പാകം ചെയ്യാത്ത സവാള ഉപയോഗിക്കുന്നത് ആരോഗ്യത്തെ എങ്ങനെ ബാധിക്കും?

അനേകം ഗുണങ്ങളുളള ഭക്ഷ്യവസ്തുവാണ് സവാള. സവാളയിലെ പ്രാധാന ഘടകങ്ങളിലൊന്ന് നാരുകളാണ്. ഈ നാരുകള്‍ ആരോഗ്യത്തിന് അത്യുത്തമമാണ്. സവാളയില്‍ കാലറി വളരെ കുറവായതിനാല്‍ ഡയറ്റ് നോക്കുന്നവര്‍ക്കും പ്രമേഹമുളളവര്‍ക്കും ധൈര്യമായി കഴിക്കാം. ഭക്ഷണത്തോടൊപ്പം അല്‍പം സവാള കഴിക്കുന്നത് ഏറെ നേരം വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കും. ഇത് വീണ്ടും വീണ്ടും ഭക്ഷണം കഴിക്കണം എന്ന തോന്നലിനെ ശമിപ്പിക്കുകയും ചെയ്യും. സവാളയുടെ മറ്റൊരു പ്രത്യേകത ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും എന്നതാണ്. സവാളയിലും ഉളളിയിലും അടങ്ങിയിരിക്കുന്ന പ്രീബയോട്ടിക് ഫൈബറുകൾ ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഭക്ഷണത്തിന്‍റെ ആഗിരണം എളുപ്പമാക്കുന്നതിനൊപ്പം ദഹനം സുഗമമാക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതിന് സഹയിക്കും. കൊളസ്ട്രോളുളളവര്‍ക്കും സവാള ധൈര്യമായി കഴിക്കാം. വയറിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ സവാളിയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ സഹായിക്കും. 

വൈറ്റമിന്‍ സിയുടെ കലവറയാണ് സവാളയും ചെറിയുളളിയും. പ്രതിരോധശക്തി കൂട്ടാന്‍ ഇവ രണ്ടും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ആന്‍റിഓക്സിഡന്‍റുകളാല്‍ സമ്പന്നമായതുകൊണ്ടുതന്നെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സവാളയും ഉളളിയും ഉത്തമമാണ്. പ്രമേഹമമുളളവര്‍ക്കും പ്രമേഹ സാധ്യതയുളളവര്‍ക്കും ദിവസവും സവാള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. സവാളയ്ക്കും ഉളളിക്കും രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്‍ത്താനുളള കഴിവുണ്ട്. കൂടാതെ ചെറുകുടല്‍, പാന്‍ക്രിയാസ്, കരള്‍ എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഉളളയും സവാളയും സഹായിക്കും. പൊരിച്ച മീനിനൊപ്പവും ബീഫ് ഫ്രൈ അടക്കമുളള രുചികരമായ ഭക്ഷണങ്ങള്‍ക്കൊപ്പവും സവാളയും ഉള്‍പ്പെടുത്തുന്നത് രുചി കൂട്ടാന്‍ മാത്രമല്ല എണ്ണയടക്കമുളള ചേരുവകളുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും പച്ച സവാള സഹായിക്കും. ഇവയിലെ കൊഴുപ്പ് വലിച്ചെടുക്കാനും സവാളയ്ക്ക് കഴിവുണ്ട്. അതിനാല്‍ ധൈര്യമായി ഉളളിയും സവാളയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. സവാളയും ഉളളിയുമെല്ലാം കഴിക്കുമ്പോള്‍ കഴുകി വൃത്താക്കിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രം കഴിക്കുക. 

ENGLISH SUMMARY:

Do you eat onions along with fried fish and beef fry? Here’s what you should know before continuing unknowingly.