pappad-soyaoil

പ്രതീകാത്മക ചിത്രം. AI generated

സസ്യ– ധാന്യങ്ങളില്‍ നിന്നെടുക്കുന്ന എണ്ണകള്‍ പാചകത്തിനായി അമിതമായി ഉപയോഗിച്ചാല്‍ സ്തനാര്‍ബുദ സാധ്യതയേറെയെന്ന് റിപ്പോര്‍ട്ട്. വെയില്‍ കോര്‍നല്‍ മെഡിസിന്‍റെ പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. സയന്‍സ് മാസികയിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്തരം എണ്ണകളിലെ കൊഴുപ്പായ ലിനോലെ​യ്ക് ആസിഡ് സ്തനാര്‍ബുദമുണ്ടാക്കുന്ന കോശങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. 

FILE - In this Tuesday, July 31, 2012, file photo, a radiologist compares an image from earlier, 2-D technology mammogram to the new 3-D Digital Breast Tomosynthesis mammography in Wichita Falls, Texas. The technology can detect much smaller cancers earlier. In guidelines published Tuesday, Oct. 20, 2015, the American Cancer Society revised its advice on who should get mammograms and when, recommending annual screenings for women at age 45 instead of 40 and switching to every other year at age 55. The advice is for women at average risk for breast cancer. Doctors generally recommend more intensive screening for higher-risk women. (Torin Halsey/Times Record News via AP)

പതിവായി ലിനോലെ​യ്​ക് ആസിഡ് ശരീരത്തിലെത്തുന്നത് ട്രിപ്പിള്‍ നെഗറ്റിവ് ബ്രെസ്റ്റ് കാന്‍സറിന്‍റെ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പ്രധാന കണ്ടെത്തല്‍. ഈസ്ട്രൊജന്‍ റിസപ്റ്റർ, പ്രൊജസ്റ്ററോൺ റിസപ്റ്റർ, ഹ്യൂമൻ എപിഡെർമൽ ഗ്രോത്ത് ഫാക്ടർ റിസപ്റ്റർ എന്നിവയുടെ കൂടുതലോ കുറവോ കാണിക്കുന്ന തരം സ്തനാര്‍ബുദമാണ് ട്രിപ്പിള്‍ നെഗറ്റീവ് ബ്രെസ്റ്റ് കാന്‍സര്‍. സാധാരണ സ്തനാര്‍ബുദത്തെ അപേക്ഷിച്ച് ഇത് വളരെ വേഗത്തില്‍ പടരുകയും അതിജീവിതസാധ്യത തീരെ കുറവുള്ളതുമായ അര്‍ബുദമാണ്. 

സസ്യഎണ്ണകളായ സോയാബീന്‍, സാഫ്ലൗര്‍ (ചെണ്ടൂരകം), പന്നിയിറച്ചി, മുട്ട എന്നിവയിലാണ് ഒമേഗ 6 ഫാറ്റി ആസിഡായ ലിനോലെയ്​ക് ആസിഡ് കണ്ടുവരുന്നത്. ട്രിപ്പിള്‍ നെഗറ്റീവ് ബ്രെസ്റ്റ് കാന്‍സറിന്‍റെ സാധ്യത ഇവ വളര്‍ത്തുകയും ചെയ്യുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. 

"Umbrellas", the sculpture by Giorgos Zogolopoulos is illuminated in pink light to mark Breast Cancer Awareness Month in Thessaloniki in northern Greece October 21, 2014.  REUTERS/Alexandros Avramidis (GREECE - Tags: HEALTH SOCIETY TPX IMAGES OF THE DAY)

പഠന റിപ്പോര്‍ട്ടിന്‍റെ ഫലം ഭക്ഷണരീതികള്‍ ക്രമീകരിക്കാനും രോഗത്തെ ചെറുക്കാനും സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഭക്ഷണത്തിലെ കൊഴുപ്പുകളും വിവിധതരം അര്‍ബുദവും തമ്മിലുള്ള ബന്ധം തിരിച്ചറിയാനും വ്യക്തികള്‍ക്ക് ആവശ്യമായ രീതിയിലേക്ക് ആരോഗ്യകരമായ ഭക്ഷണരീതികള്‍ നിര്‍ദേശിക്കാനും തുടര്‍പഠനം സഹായിക്കുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ജോണ്‍ ബ്ലെനിസും അന്ന മരിയയും  പറയുന്നു. 

ENGLISH SUMMARY:

A recent study by Weill Cornell Medicine reveals that excessive use of vegetable oils rich in linoleic acid may increase the risk of triple-negative breast cancer, a highly aggressive form of the disease.