നെല്ലിക്ക ജ്യൂസ് ആരോഗ്യത്തിന് വളരെയധികം ഗുണകരമായ ഒരു പാനീയമാണ്. വൈറ്റമിന്‍ സിയും ധാരാളം ആന്‍റി ഓക്സിഡന്‍റുകളും നെല്ലിക്ക ജ്യൂസില്‍ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. എന്നാല്‍ നെല്ലിക്ക ജ്യൂസില്‍ അല്‍പം കുരുമുളക് കൂടി ചേര്‍ത്താല്‍ ഗുണങ്ങള്‍ ഏറെയാണ്. ശരീരത്തില വിഷാംശങ്ങളെ നീക്കം ചെയ്യുന്നതോടൊപ്പം രോഗപ്രതിരോധശേഷി വര്‍ധപ്പിക്കാനും ഇത് സഹായിക്കുന്നു.
ദിവസം മുഴുവൻ ഊർജം നിലനിർത്താൻ സഹായിക്കുന്ന ഈ പാനീയം ഒരു നാച്വറൽ ബ്രെയ്ൻ ബൂസ്റ്റർ ആണ്. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവിനെയും ഓര്‍മശക്തിയെയും വര്‍ധിപ്പിക്കുന്നു. കുരുമുളക് പൊടി രക്തതചംക്രമണം വര്‍ധിപ്പിക്കാനും തലച്ചോറിന് ഓക്സിജനും പോഷകങ്ങളും ലഭ്യമാക്കാനും സഹായിക്കുന്നു.
തൈറോയ്ഡിന്റെ പ്രവർത്തനം നിയന്ത്രിക്കാനും ഹോർമോണുകളുടെ ഉൽപാദനം വർധിപ്പിക്കാനും ഉപാപചയപ്രവർത്തനം നിയന്ത്രിക്കാനും നെല്ലിക്ക ജ്യൂസ് സഹായിക്കും.കുരുമുളക്, പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തും.അത് വഴി ഹോർമോൺ സന്തുലനം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഇത് ഹോര്‍മോണ്‍ വ്യതിയാനം കാരണമായുണ്ടാകുന്ന ക്രമരഹിതമായ ആര്‍ത്തവം, മൂഡ് സ്വിംങ്, ശരീരഭാര വര്‍ധന എന്നിവയെ കുറയ്ക്കുന്നു.
നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ഇരുമ്പിന്‍റെ ആഗിരണത്തിന് സഹായിക്കുന്നു.കൂടാതെ ഇത് ദഹനം മെച്ചപ്പെടുത്താനും ക്ഷീണം കുറയ്ക്കാനും സഹായിക്കുന്നു.ഊര്‍ജനില മെച്ചപ്പെടുത്താനും ഇവ സഹായകരമാണ്.
സ്ട്രെസ്സ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ നെല്ലിക്ക ഫലപ്രദമാണ്.കുരുമുളക് സെറോടോണിൻ, ഡോപമിൻ എന്നിവയുടെ ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കും. അത് വഴി ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും ലക്ഷണങ്ങൾ കുറയ്ക്കാൻ ഇവയ്ക്കാകും.
വായയുടെ വൃത്തിക്കും ആ പാനീയം ഗുണം ചെയ്യുന്നു.നെല്ലിക്കാജ്യൂസിന്റെ ആന്റിബാക്ടീരിയൽ ഗുണങ്ങൾ വായിലെ ഉപദ്രവകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കാൻ സഹായിക്കും.കുരുമുളക് നല്ലൊരു വേദന സംഹാരിയാണ്.പല്ലുവേദനയ്ക്ക് ആശ്വാസമേകാനും ശ്വാസത്തെ ഫ്രഷ് ആക്കാനും കുരുമുളക് സഹായിക്കും.