parasitic-worm-found-in-pregnant-woman-tunisia

TOPICS COVERED

ഗര്‍ഭിണിയായ 26കാരിയുടെ വയറ്റില്‍ നിന്നും ടെന്നീസ് ബോളിനേക്കാള്‍  വലുപ്പം വരുന്ന വിരയെ കണ്ടെത്തി. ടുണീഷ്യയിലാണ് സംഭവം. 20 ആഴ്ച ഗര്‍ഭിണിയായ യുവതിയിലാണ്  വിരയെ കണ്ടെത്തിയത്. വളര്‍ത്തുനായയുടെ ശരീരത്തില്‍ നിന്നാണ് യുവതിയുടെ ശരീരത്തിലേക്ക് വിര പ്രവേശിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

കഠിനായ വയറുവേദനയെത്തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സി.ടി സ്കാനിലൂടെയാണ് യുവതിയുടെ വയറ്റിലെ വിരയുടെ സാന്നിധ്യം കണ്ടെത്തിയത്. .ഹൈഡാറ്റിക് സിസ്റ്റ് ആണ് പരിശോധനയിൽ കണ്ടെത്തിയത്. ടേപ്പ് വേം അണുബാധ മൂലമുണ്ടാകുന്ന അപകടകരമായ വളർച്ചയാണ് ഹൈഡാറ്റിക് സിസ്റ്റ്.യുവതിയുടെ പെല്‍വിക് ഭാഗത്താണ് വിരയുടെ സാന്നിധ്യം കണ്ടെത്തിയത്. യുവതിയുടെ വയറ്റില്‍ നിന്നും വിരനീക്കം ചെയ്തു. 

സാധാരണഗതിയില്‍ ടേപ്പ് വേം വിരകളുടെ മുട്ട വഹിക്കുന്ന നായ്ക്കളുമായുണ്ടാകുന്ന സമ്പര്‍ക്കം വഴിയാണ് ഇന്‍ഫക്ഷന്‍ ഉണ്ടാകുന്നത്. യുവതിയുടെ വയറ്റില്‍ നിന്നും വിരനീക്കം ചെയ്തു. 

വേവിക്കാത്ത മാംസം ഭക്ഷിക്കുമ്പോഴാണ് മൃഗങ്ങളില്‍ ഈ പാരസൈറ്റ് എത്തുന്നത്.നായ്ക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തണമെന്ന് ആരോഗ്യ വിധഗ്ധര്‍ പറയുന്നു.ഒരു കാരണവശാലും മുഖത്തോ കണ്ണിലോ നക്കാന്‍ അനുവദിക്കരുത്. നായ്ക്കളുടെ മലത്തിലൂടെ ഈ വിര പകരാം.  രോമങ്ങളിലും മൂക്കിലും ഇവ പറ്റിപ്പിടിച്ചേക്കാം.

മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • നായ്ക്കൾക്ക് പതിവായി വിരമരുന്ന് നൽകുക.
  • നായ്ക്കൾക്ക് പച്ചമാംസം നൽകുന്നത് ഒഴിവാക്കുക.
  • മൃഗങ്ങളുമായി ഇടപഴകിയ ശേഷം ശുചിത്വം പാലിക്കുക.കൈകള്‍ വൃത്തിയാക്കുക.
ENGLISH SUMMARY:

A 26-year-old pregnant woman in Tunisia was found to have a large parasitic worm, bigger than a tennis ball, in her abdomen. The worm was discovered during her 20th week of pregnancy. Preliminary findings suggest the worm may have entered her body from a pet dog.