natural-home-fragrance-orange-peel

പാചകം കഴിഞ്ഞിട്ടും വീട്ടിൽ ഭക്ഷണത്തിന്റെ മണം അടുക്കളയിലും മുറികളിലും തങ്ങിനിൽക്കുന്നുണ്ടോ? കാശ്മുടക്കിലാതെ ആ ദുര്‍ഗന്ധം ഒഴിവാക്കാന്‍ ഒരു പൊടിക്കൈ പ്രയോഗിച്ചാലോ? പാചകം കഴിഞ്ഞാൽ അടുക്കളയിലും വീടിന്റെ മറ്റ് ഭാഗങ്ങളിലും ഭക്ഷണത്തിന്റെ ഗന്ധം തങ്ങിനിൽക്കുന്നത് സാധാരണമാണ്. പ്രത്യേകിച്ച് എണ്ണയിൽ വറുത്ത വിഭവങ്ങൾ, മത്സ്യം, മസാല കൂടുതലുള്ള കറികൾ തുടങ്ങിയവയുടെ ഗന്ധം പെട്ടെന്ന് മാറണമെന്നില്ല.

ഇത്തരം ഗന്ധം കുറയ്ക്കാൻ വീട്ടിൽ എളുപ്പത്തിൽ പരീക്ഷിക്കാവുന്ന ഒരു മാർഗമാണ് ഓറഞ്ച് തൊലി വെള്ളത്തിൽ തിളപ്പിക്കുന്നത്. അധികം സാധനങ്ങളോ ചെലവോ ഇല്ലാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു സ്വാഭാവിക സുഗന്ധമാർഗമാണിത്.

45 മിനിറ്റ് ജോലി, 15 മിനിറ്റ് ബ്രേക്ക്; കൂടുതൽ സമയം വേണ്ട, സ്മാർട്ട് വർക്ക് മതി! .

ഓറഞ്ചിന്റെ തൊലിയിൽ ഡി-ലിമോണീൻ ഉൾപ്പെടെയുള്ള നിരവധി സ്വാഭാവിക സുഗന്ധ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഓറഞ്ചിന്റെ പ്രത്യേക സിട്രസ് മണം നൽകുന്നതിൽ ഡി-ലിമോണീൻ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഓറഞ്ച് തൊലി ചൂടാക്കുമ്പോൾ അതിലെ ചില സുഗന്ധ ഘടകങ്ങൾ പുറത്തേയ്ക്ക് വരും. വെള്ളം ചൂടാകുന്നതോടെ ഉണ്ടാകുന്ന നീരാവിയോടൊപ്പം ഇവയുടെ ഒരു ഭാഗം വായുവിലേയ്ക്ക് പടരുകയും മുറിയിൽ സിട്രസ് സുഗന്ധം നൽകുകയും ചെയ്യും. ഇത് ദുർഗന്ധത്തിന്റെ ഉറവിടം പൂർണമായി നീക്കം ചെയ്യുന്നതല്ല. എന്നാൽ പാചകഗന്ധം പോലുള്ള ചില ഗന്ധങ്ങളെ താൽക്കാലികമായി കുറച്ച് മുറിക്ക് ഫ്രഷ് മണം നൽകാന്‍ സഹായിക്കും.

എങ്ങനെ തയ്യാറാക്കാം?

ഇതിനായി ഓറഞ്ചിന്റെ തൊലി മാത്രമാണ് പ്രധാനമായും ആവശ്യം. തയ്യാറാക്കുന്ന വിധം:

ഒന്നോ രണ്ടോ ഓറഞ്ചിന്റെ തൊലി നന്നായി കഴുകുക, ഒരു പാത്രത്തിൽ 2–3 കപ്പ് വെള്ളം എടുക്കുക, വെള്ളത്തിലേയ്ക്ക് ഓറഞ്ച് തൊലി ചേർക്കുക, വെള്ളം തിളച്ചുതുടങ്ങിയാൽ തീ കുറയ്ക്കുക, ഏകദേശം 10–20 മിനിറ്റ് സിമ്മൽ വെയ്ക്കാം, പാത്രം തുറന്നുവെച്ചാൽ സുഗന്ധം ചുറ്റുമുള്ള ഭാഗത്തേയ്ക്ക് വ്യാപിക്കാൻ സഹായിക്കും. വെള്ളം കുറയുന്നതിനനുസരിച്ച് ആവശ്യത്തിന് വീണ്ടും വെള്ളം ചേർക്കാം.

ഓറഞ്ച് തൊലിയോടൊപ്പം വീട്ടിൽ സാധാരണയായി ലഭിക്കുന്ന ചില സുഗന്ധവ്യഞ്ജനങ്ങൾ കൂടി ചേർത്താൽ കൂടുതൽ സമ്പന്നമായ സുഗന്ധം ലഭിക്കും.  കറുവപ്പട്ട: മധുരമുള്ള വാം സുഗന്ധം നൽകും, ഗ്രാമ്പൂ: മസാലയുടെ പ്രത്യേക ഗന്ധം കൂട്ടും, ഇഞ്ചി: ഫ്രഷും അല്‍പം സ്പൈസിയുമായ സുഗന്ധം നൽകും.

natural-home-fragrance-orange-peel:

Home fragrance can be achieved easily by removing cooking odors with simple tricks. Natural air fresheners like boiling orange peels in water offer an effective and inexpensive solution to keep your home smelling fresh.