ആരോഗ്യത്തിന്റെ ശ്രുതിയും താളവും തെറ്റാതെ നോക്കാന്‍ ഒരു ഉപദേശവുമായി ഗായകന്‍ എം.ജി. ശ്രീകുമാര്‍. ഇതിനായി നല്‍കിയ ടിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ജിമ്മിൽ പാട്ടുവച്ച് നൃത്തം ചെയ്യുന്ന ഒരു വിഡിയോ പങ്കുവച്ചാണ് എം.ജി ശ്രീകുമാര്‍ ആരോഗ്യം കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയത്. താളം ഇല്ലെങ്കിലും പാട്ടിനൊപ്പം പറ്റുന്ന രീതിയിൽ കൈകാലുകൾ അനക്കിയാൽ മതി. അത് തന്നെ ഒരു എക്സസൈസ് ആണെന്ന് തന്റെ സുഹൃത്ത് പറഞ്ഞിരുന്നു എന്നാണ് ഗായകൻ കുറിച്ചത്. മരിച്ചു പോയ സുഹൃത്തിന്റെ വിഡിയോയ്ക്ക് ഒപ്പമാണ് കുറിപ്പ് പങ്കുവച്ചത്.
കുറിപ്പിന്റെ പൂര്‍ണരൂപം
പാട്ടിനൊപ്പം ആരോഗ്യവും...
ഇത് എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു ഡോക്ടർ ജയമോഹൻ, അദ്ദേഹം ഇപ്പൊ നമ്മളോടൊപ്പം ഇല്ല.. അദ്ദേഹം വർഷങ്ങൾക്ക് മുൻപ് എന്നോട് പറഞ്ഞൊരു ആശയം. പെട്ടന്ന് ഇത് കണ്ടപ്പോൾ പോസ്റ്റ് ചെയ്യാൻ തോന്നി.
അദ്ദേഹം പറഞ്ഞത് കൃത്യമായ സ്റ്റെപ്സ് ഒന്നും വേണ്ട പാട്ടിനൊപ്പം ചിലർക്ക് താളം ഇല്ലെങ്കിൽ പോലും അവർക്ക് പറ്റുന്ന രീതിയിൽ കൈകാലുകൾ അനക്കി കുറെ സ്റ്റെപ്സ് ചെയ്‌താൽ മതി. ദാറ്റ്സ് ആൻ എക്സൈസ് പ്ലെസ്. നമ്മുടെ മനസ്സിന് കിട്ടുന്ന ആരോഗ്യവും സന്തോഷവും .. ഓൾ ദ ബെസ്റ്റ്.