smoking-and-tea-side-effects

TOPICS COVERED

ഒരു കയ്യില്‍ ആവിപറക്കുന്ന ചൂടുചായയും മറുകയ്യില്‍ എരിയുന്ന സിഗരറ്റും...ആഹാ അന്തസ്സ് എന്ന് പറയാന്‍ വരട്ടെ..ജീവിതത്തില്‍ ആ ദിനചര്യ ശീലമാക്കിയവരാണ് നമ്മില്‍ പലരും.എന്നാല്‍ ഈ ശീലം നിര്‍ത്തിയില്ലെങ്കില്‍ പണികിട്ടുമെന്നുറപ്പ്. ചായയ്ക്കൊപ്പം പുകവലി പതിവാക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. താഴെ പറയുന്ന രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നു എന്നാണ് കണ്ടെത്തല്‍. എന്തെല്ലാമാണെന്ന് നോക്കാം.

1. അന്നനാളിയിലെ അര്‍ബുദം

ചൂടൂചായയ്ക്കൊപ്പം സിഗരറ്റ് വലിക്കുന്നത് അന്നനാള കാന്‍സറിന് കാരണമാകുന്നു. ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് തന്നെ അന്നനാളിയിലെ അകത്തെ ആവരണത്തിന് ചെറിയരീതിയില്‍ പരുക്ക് ഏല്‍പിക്കാറുണ്ട്.  വിഷമയമായ രാസവസ്തുകകളും കാര്‍സിനോജനുകളുമുള്ള സിഗരറ്റ് പുക കൂടിയായാല്‍ അന്നനാളിക്ക് അര്‍ബുദം വരാനുള്ള സാധ്യത ഇരട്ടിക്കും.

2. തൊണ്ടയിലെ അര്‍ബുദം

ചൂട് ചായയക്കൊപ്പമുള്ള സിഗരറ്റ് വലി തൊണ്ടയിലെ അര്‍ബുദത്തിന് കാരണമാകുന്നു. പുകവലി ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍ പോലുള്ള ഹാനികരങ്ങളായ വസ്തുക്കളെ തൊണ്ടയില്‍ എത്തിക്കുന്നു. ചൂട് ചായ കോശസംയുക്തങ്ങള്‍ക്ക് നാശം സംഭവിപ്പിക്കുന്നത് വര്‍ധിപ്പിക്കുന്നു. ഇത് തൊണ്ടയിലെ അര്‍ബുദത്തിനും നീര്‍ക്കെട്ട്, ശബ്ദമാറ്റം എന്നിവയ്ക്കും കാരണമാകുന്നു.

3. ശ്വാസകോശ അര്‍ബുദം

സിഗരറ്റ് ഉപയോഗം ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുമെന്ന് അറിയാമല്ലോ..അതോടൊപ്പം ചൂട് ചായകൂടി ചെല്ലുമ്പോള്‍ ശ്വാസകോശത്തിലെ കോശസംയുക്തങ്ങളുടെ നീര്‍ക്കെട്ട് ഇരട്ടിയിലധികം വര്‍ധിക്കുന്നു. ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സും കോശത്തിന്‍റെ നാശവും വര്‍ധിപ്പിക്കാനും ഈ കോമ്പിനേഷന്‍ കാരണമാകും.

4. ഹൃദ്രോഗം

പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ഹൃദയമിടിപ്പിന്‍റെ നിരക്കും രക്തസമ്മര്‍ദവും വര്‍ധിപ്പിക്കുന്നു. അതേസമയം ചായയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഹൃദയത്തെ അമിതമായി ഉദ്ദീപിപ്പിക്കുന്നു. ഇത് രക്തധമനികളുടെ നാശത്തിനും  കൊഴുപ്പ് കെട്ടിക്കിടക്കുന്നതിനും  കാരണമാകുന്നു.

5. വന്ധ്യത .

പുകവലി ബീജത്തിന്‍റെ എണ്ണത്തിനെയും പ്രത്യുത്പാദന അവയവങ്ങളിലേക്കുള്ള രക്തയോട്ടത്തെയുമൊക്കെ ബാധിക്കുന്നു. ചായയിലെ കഫൈന്‍ ഹോര്‍മോണല്‍ അസന്തുലനത്തെ അധികരിപ്പിക്കുകയും ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാക്കുകയും ചെയ്യും. ഇതെല്ലാം വന്ധ്യതയിലേക്ക് നയിക്കും.

6 അള്‍സര്‍

ചായ  ആസിഡ് ഉത്പാദനത്തെ അധികരിപ്പിക്കുമ്പോള്‍ പുകയിലയിലെ നിക്കോട്ടീന്‍ വയറിലെ സംരക്ഷണ പാളിയെ ദുര്‍ബലപ്പെടുത്തുന്നു . പുകവലിയും ചായയും ഒരുമിക്കുമ്പോള്‍ അത് വയറില്‍ വേദന, ദഹനക്കേട്, ഓക്കാനം, അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

7. ഓര്‍മക്കുറവ്

പുകവലി തലച്ചോറിലേക്കുള്ള രക്തയോട്ടത്തെ കുറയ്ക്കുന്നു. ഇത് ഓര്‍മ്മരക്കുറവിന് കാരണമാകുന്നു  . ഇതിനൊപ്പം ചായയും ചേരുമ്പോള്‍ തലവേദന, തലകറക്കം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകും.

8. പക്ഷാഘാതം

നിക്കോട്ടീനും കഫൈനും രക്തക്കുഴലുകളെ ചുരുക്കി രക്തസമ്മര്‍ദം ഉയര്‍ത്തുന്നു. ഇത് രക്തധമനികളില്‍ ക്ലോട്ടുകള്‍ ഉണ്ടായി പക്ഷാഘാതത്തിനുള്ള സാധ്യതയും വര്‍ധിപ്പിക്കും. ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം പോലുള്ള പ്രശ്‌നങ്ങള്‍ നേരത്തെ ഉള്ളവരില്‍ ഇതിന്‍റെ ആഘാതം അധികമായിരിക്കും.

ENGLISH SUMMARY:

Smoking with Tea poses significant health risks. This combination can lead to serious health problems, including increased cancer risk, heart disease, and infertility, among others.