യുവാക്കളുടെ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നതായി ഐ എം എയുടെ പഠനം. ഇതു കാരണം, കഴിഞ്ഞ ഒരു വർഷം ഐഎംഎ കൊച്ചി ബ്ലഡ് ബാങ്കിൽ രക്തദാനത്തിന് എത്തിയ 882 പേരുടെ രക്തം സ്വീകരിക്കാനായില്ല. ഹീമോഗ്ലോബിന്റെ അളവ് കൂടിയാൽ എന്ത് സംഭവിക്കുമെന്നും എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്നും ഐഎംഎ കൊച്ചി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.രമ മേനോൻ വിശദീകരിക്കുന്നു.