kannur-diet-explainer

TOPICS COVERED

കണ്ണൂരില്‍ ഡയറ്റ് എടുത്തതിലൂടെ മരണപ്പെട്ട ശ്രീനന്ദ അനോറെക്സിയ നെര്‍വോസ എന്ന മാനസിക രോഗാവസ്ഥയ്ക്ക് ചികില്‍സയിലായിരുന്നുവെന്നാണ് ബന്ധു മനോരമ ന്യൂസിനോട് പറഞ്ഞത്. നമുക്ക് ചുറ്റുമുള്ള ചിലരെങ്കിലും ഈ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടാകാം. പക്ഷേ അവരെ തിരിച്ചറിഞ്ഞ് ചികില്‍സിക്കുക എളുപ്പമല്ല. എന്താണ് രോഗാവസ്ഥ  ? കാരണങ്ങളും ലക്ഷണങ്ങളും എന്തെല്ലാം? 

ശരീരഭാരമില്ലെങ്കിലും ഭാരമുള്ളതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?, ഇല്ലാത്ത ശരീര ഭാരത്തെ കുറിച്ച് ആശങ്കപ്പെട്ട്  നിങ്ങള്‍ ഭക്ഷണം കഴിക്കാതിരിക്കുന്നുണ്ടോ?  ഇതാണ് അനോറെക്സിയ െനര്‍വോസ എന്ന മാനസിക രോഗാവസ്ഥ. ഈ രോഗവസ്ഥയാണ് കണ്ണൂരില്‍ ഡയറ്റെടുത്ത് ജീവന്‍ നഷ്ടപ്പെട്ട ശ്രീനന്ദയ്ക്കും ഉണ്ടായിരുന്നത്. ഇത്തരക്കാര്‍ക്ക് എപ്പോഴും വണ്ണം കൂടുന്നുണ്ടോയെന്നുള്ള ആശങ്കയായിരിക്കും. 

രോഗത്തിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം

* അനിയന്ത്രിതമായി ശരീരഭാരം കുറയ്ക്കാനുള്ള ശ്രമം

* വണ്ണം കുറയ്ക്കാന്‍ അമിതമായി വ്യായാമം ചെയ്യല്‍

*  കടുത്ത ക്ഷീണവും മടിയും

* ഉറക്കമില്ലായ്മയും ഭാരം കൂടുമെന്ന വിട്ടുമാറാത്ത ഉത്കണ്ഠയും

* മലവിസര്‍ജനം നടത്തുമ്പോള്‍ ബുദ്ധിമുട്ടും വയറുവേദനയും

* എല്ലുകള്‍ക്കുണ്ടാകുന്ന ബലക്ഷയം

ചിലര്‍ക്ക് വണ്ണം കൂടുന്ന ആശങ്കയല്ലാതെ മറ്റു ലക്ഷണങ്ങള്‍ ഉണ്ടായെന്ന് വരില്ല.

രോഗ കാരണങ്ങള്‍

* പാരമ്പര്യം

* മാനസികാരോഗ്യത്തിലുണ്ടാകുന്ന മാറ്റങ്ങള്‍

* സാമൂഹിക അന്തരീക്ഷം

ചികില്‍സ എങ്ങനെ ?

കൗണ്‍സിലിങ്ങിലൂടെ മാറ്റിയെടുക്കുകയാണ് പ്രാഥമികമായും ചെയ്യുന്നത്. എന്നാല്‍ രോഗാവസ്ഥ മൂര്‍ച്ഛിച്ചാല്‍ ട്യൂബിലൂടെ ഭക്ഷണം നല്‍കി ആരോഗ്യം വീണ്ടെടുക്കേണ്ട സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്.

ENGLISH SUMMARY:

Anorexia Nervosa is a serious psychological eating disorder characterized by an intense fear of gaining weight and extreme food restriction. This condition can lead to severe health complications and can even be life-threatening