ജീവിതശൈലി രോഗങ്ങളുടെ വർധനവിനൊപ്പം ഫാറ്റി ലിവർ രോഗവും ഇന്ന് കൂടുതൽ ആളുകളിൽ കണ്ടെത്തുന്ന ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു. പലപ്പോഴും വ്യക്തമായ ലക്ഷണങ്ങളില്ലാതെ ആരംഭിക്കുന്ന ഈ രോഗം അവഗണിച്ചാൽ ഗുരുതരമായ കരൾ രോഗങ്ങളിലേയ്ക്ക് വരെ എത്താമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ഫാറ്റി ലിവർ രോഗത്തിന്റെ കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സാ മാർഗങ്ങൾ, പ്രതിരോധ നടപടികൾ, ഭക്ഷണക്രമത്തിലെ ശ്രദ്ധകൾ തുടങ്ങി പൊതുജനങ്ങൾക്കിടയിലെ സംശയങ്ങൾക്ക് മറുപടി നൽകുകയാണ് പാലായിലെ മാർ സ്ലീവാ മെഡിസിറ്റി ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ. രമേശ് എം.