തൃശൂര്‍ കോടാലിയില്‍ ഉറങ്ങിക്കിടക്കുമ്പോ പാമ്പിന്റെ കടിയേറ്റ് മരിച്ച എട്ടു വയസുകാരന്‍ നമുക്ക് സമ്മാനിക്കുന്നത് വലിയ നൊമ്പരത്തിനൊപ്പം, കടുത്ത ആശങ്കയുമാണ്. ആല്‍ജോയുടെ സഹോദരന്‍ പാമ്പിന്റെ കടിയേറ്റ് ചികില്‍സയിലാണ്. ഇന്ന് ആല്‍ജോയുടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കുമ്പോഴും പാമ്പിന്റെ കുഞ്ഞിനെ വീടിന് മുന്നില്‍ കണ്ടു. ഈ സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുന്നേ തന്നെ മറ്റൊരു പാമ്പു കടി മരണത്തിന്റെ വാര്‍ത്ത കൂടി എത്തി. തിരുവനന്തപുരം കിളിമാനൂരില്‍ കിണറിന് സമീപത്തുവച്ച് പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. ഇന്ന് വയനാട് മാനന്തവാടിയിലെ വീട്ടുവളപ്പിൽ നിന്ന് മൂർഖൻ പാമ്പിനെയും 25 കുഞ്ഞുങ്ങളെയും പിടികൂടി. ചൂട് കനക്കുന്നതാണ് വീട്ടുവളപ്പിലേയ്ക്കും വീടുകള്‍ക്കുള്ളിലേയ്ക്കും പാമ്പ് വരാനുള്ള കാരണം. തണുപ്പുള്ള ഇടംതേടി പാമ്പുകള്‍ എത്തും. പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണം. കടുത്ത ജാഗ്രത പാലിക്കണമെന്നാണ് വനംവകുപ്പിന്‍റെ നിര്‍ദേശം. പാമ്പിന്റെ കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് പ്രധാനം. അഥവാ കടിയേറ്റാല്‍ ചികില്‍സ തേടുന്നതില്‍ എന്തൊക്കെയാണ് നമ്മള്‍ പ്രാഥമികമായി അറിഞ്ഞിരിക്കേണ്ടത്. ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ എന്തൊക്കെയാണ്. എങ്ങനെ, എവിടെ ചികില്‍സ തേടണം. നമുക്ക് സംസാരിക്കാം.