കുറച്ചുകാലമായി സമൂഹമാധ്യമങ്ങളില്‍ ഏതെങ്കിലും ചികിത്സാ അനുഭവ പോസ്റ്റിട്ടാൽ പിന്നെ ചില പ്രത്യേക തരം ആളുകളുടെ വരവാണെന്ന പരിഹാസവുമായി പാലക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. ഷാബു പട്ടാമ്പി. ആയുര്‍വേദത്തെ തുടര്‍ച്ചയായി വിമര്‍ശിക്കുന്ന അലോപ്പതി ഡോക്ടര്‍മാരെ ഉന്നമിട്ടാണ് ഡോ. ഷാബുവിന്‍റെ പോസ്റ്റ്.
ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളിൽ ആയുർവേദത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള പോസ്റ്റിലാണ് അവസാനം ഇവരെ കാണുന്നത്. പലരുടെയും ശാസ്ത്ര വികാര വ്രണം പൊട്ടിയൊലിച്ചു എന്നുള്ളതാണത്രെ ഇവരുടെ കരച്ചിലിന്റെ കാരണം. സത്യത്തിൽ കരയുന്നതിന് പകരം സന്തോഷിക്കുകയല്ലേ വേണ്ടത്. ഒരാൾക്ക് അസുഖം മാറിയ കാര്യമല്ലേ പറയുന്നത്.
അയ്യോ ആയുർവേദക്കാർ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ചികിത്സിക്കുന്നേ എന്ന് കരയുന്നത് മോശമല്ലേ മുണ്ടക്കൽ ശേഖരാ. എന്നിട്ടും ശാസ്ത്ര ബാധയേറ്റ് ഉണങ്ങാത്ത വൃണവുമായി വന്നാൽ അതിനു പറ്റിയ മരുന്നുകളും ആയുർവേദത്തിൽ ഉണ്ട്. ശാസ്ത്ര വികാരം വ്രണപ്പെടുന്നതിന് ആയുർവേദമാണ് ഇപ്പോൾ ഏറ്റവും ബെസ്റ്റ് എന്ന ട്രോളോടെയാണ് പോസ്റ്റ് അനസാനിപ്പിക്കുന്നത്.
പോസ്റ്റിന്‍റെ പൂര്‍ണരൂപം
കൊന്നാലും
നമ്മൾ ഇത് വിശ്വസിക്കില്ല
എന്നും പറഞ്ഞ്
ഒരേ ബഹളം..
പിന്നെ ആളായി തിരക്കായി..
ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളിൽ ആയുർവേദത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള പോസ്റ്റിലാണ്
അവസാനം ഇവരെ കാണുന്നത്..
കുമ്പിടി അല്ലെങ്കിലും ഡബിളാ..ഡബിള്..
മുമ്പിട്ട പല ചികിത്സ അനുഭവ പോസ്റ്റുകളിലും
ഒരേസമയം ഇവരെ കണ്ടവരുണ്ട്..
പലരുടെയും ശാസ്ത്ര വികാര വ്രണം പൊട്ടിയൊലിച്ചു എന്നുള്ളതാണത്രെ ഇവരുടെ കരച്ചിലിന്റെ കാരണം..
സത്യത്തിൽ കരയുന്നതിന് പകരം സന്തോഷിക്കുകയല്ലേ വേണ്ടത്..
ഒരാൾക്ക് അസുഖം മാറിയ കാര്യമല്ലേ പറയുന്നത്..
അസുഖം കൂടിയ കാര്യമല്ലല്ലോ..
ആയുർവേദത്തിൽ മികച്ച ഒരു ചികിത്സ സാധ്യതയുണ്ടെങ്കിൽ കരയുന്നതിന് പകരം
ലേശം സന്തോഷിച്ചു കൂടെ..
സർജറിയോ എമർജൻസി ചികിത്സയോ വേണ്ട കേസുകളൊക്കെ
ആയുർവേദക്കാർ
അലോപ്പതിയിലേക്ക് റഫർ ചെയ്തു വിടാറുണ്ട്..
നമുക്കൊന്നും ഒരു കുരുവും പൊട്ടാറില്ലല്ലോ..
അല്ലെങ്കിൽ തന്നെ
ഇവർക്കൊക്കെ ഇതിനുമാത്രം കുരുക്കൾ എവിടുന്നാണാവോ
കിട്ടുന്നത്...
ദേഹി കൃപയാ ശംഭോ..
ത്വയീഭക്തിമചഞ്ചല...
ഇങ്ങനെയൊക്കെ പറഞ്ഞ് കഴിഞ്ഞുകൂടുന്നതിനു പകരം
അയ്യോ ആയുർവേദക്കാർ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ചികിത്സിക്കുന്ന
എന്ന് കരയുന്നത് മോശമല്ലേ മുണ്ടക്കൽ ശേഖരാ..
എന്നിട്ടും ശാസ്ത്ര ബാധയേറ്റ് ഉണങ്ങാത്ത വൃണവുമായി വന്നാൽ
അതിനു പറ്റിയ മരുന്നുകളും ആയുർവേദത്തിൽ ഉണ്ട്..
ശാസ്ത്ര വികാരം വ്രണപ്പെടുന്നതിന് ആയുർവേദമാണ് ഇപ്പോൾ
ഏറ്റവും ബെസ്റ്റ്..