iran-woman-death

Image Credit/ X / @IHRights

TOPICS COVERED

  • രാജ്യത്ത് നടക്കുന്ന നിര്‍ബന്ധിത വിവാഹവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമാണ് 14കാരിയുടെ മരണത്തിലൂടെ പുറത്തുവരുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്സ് ചൂണ്ടിക്കാട്ടുന്നു. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കാത്തതും ഇത്തരം ക്രൂരതകളുടെ ആവര്‍ത്തനത്തിനു കാരണമാകുന്നു

കുഞ്ഞിനു ജന്‍മം നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ ഇറാനില്‍ 14കാരി ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് മരിച്ചു. തന്റെ കുടുംബത്തെ കാണാന്‍ പോവണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിന്റെ പേരിലാണ് സോഗന്ദ് മൊഷ്തരേകിയെന്ന പെണ്‍കുട്ടി ക്രൂരമായ മര്‍ദനത്തിനിരയായി മരിച്ചത്. കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് (IHR) പറയുന്നു. സംഭവത്തില്‍ പ്രതിയായ 20കാരന്‍ കുറ്റസമ്മതം നടത്തിയതായും ഐഎച്ച്ആര്‍ അറിയിക്കുന്നു. 

Also Read: കുട്ടികളെ കൊന്നതിനു കണക്കുചോദിക്കും; ആമസോണ്‍, മൈക്രോസോഫ്റ്റ്, സ്പേസ് എക്സിനു നേരെ ആക്രമണം

കെര്‍മന്‍ പ്രവിശ്യ സ്വദേശിയായ സോഗന്ദ് പ്രസവത്തിനായി ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ദിവസങ്ങള്‍ക്കുമുന്‍പ് അപകടത്തില്‍പ്പെട്ടിരുന്നു. അപകടത്തില്‍ നിന്നും അതിജീവിച്ച പെണ്‍കുട്ടി സുരക്ഷിതമായി ഒരു കുഞ്ഞിന് ജന്‍മം നല്‍കിയിരുന്നു. പ്രസവശേഷം കുടുംബത്തെ കാണണമെന്ന് സോഗന്ദ് ആവശ്യപ്പെടുകയായിരുന്നു. വീട്ടുകാരെ കാണണമെന്നാവശ്യപ്പെട്ടതിന്റെ പേരില്‍ സോഗന്ദും ഭര്‍ത്താവും തമ്മില്‍ പലതവണ തര്‍ക്കമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. കുടുംബവുമായി സംസാരിക്കാന്‍ പോലും പെണ്‍കുട്ടിയെ അനുവദിച്ചിരുന്നില്ലെന്നാണ് സൂചന.   

രാജ്യത്ത് നടക്കുന്ന നിര്‍ബന്ധിത വിവാഹവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമാണ് 14കാരിയു‌ടെ മരണത്തിലൂടെ പുറത്തുവരുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്സ് ചൂണ്ടിക്കാട്ടുന്നു. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കാത്തതും ഇത്തരം ക്രൂരതകളുടെ ആവര്‍ത്തനത്തിനു കാരണമാകുന്നു. അതേസമയം സോഗന്ദ് കൊല്ലപ്പെട്ട അതേ ദിവസം തന്നെ ഫാര്‍സ് സ്വദേശിയായ 21കാരിയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 

ഗര്‍ഭിണിയായിരുന്ന സെപിദെ റഈസിയെയും ഭര്‍ത്താവാണ് കൊലപ്പെടുത്തിയത്. ഈ യുവതിയും നിര്‍ബന്ധിത വിവാഹത്തിന്റെ ഇരയായിരുന്നു എന്നുവേണം മനസിലാക്കാന്‍. ഈ മാസമാദ്യം സനന്ദജില്‍ 19കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയ വാര്‍ത്തയും പുറത്തുവന്നിരുന്നു.  യുവാവുമായുള്ള ബന്ധത്തിനു പിന്നാലെ രണ്ടുമാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് സൂചന. യുവതിയെ നിര്‍ബന്ധിച്ച് മുപ്പതോളം ഗുളികകള്‍ കഴിപ്പിച്ചതായും പിന്നീട് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. 

 

14-Year-Old Girl Beaten to Death by Husband Days After Childbirth:

A 14-year-old Iranian girl, Sogand Moshtareki, was allegedly beaten to death by her 20-year-old husband just days after giving birth to a child. According to Iran Human Rights (IHR), the teenager was assaulted after expressing her wish to visit her family, and her husband reportedly confessed to the murder, citing family disputes. The incident has once again highlighted concerns over forced marriages and violence against women in Iran, where perpetrators often escape adequate punishment