എന്‍വിഡിയ സിഇഒയ്ക്ക് ആലീസ് ഹുവാങ്ങുമായുള്ള ബന്ധമാണ് ചൈനയിലേക്ക് ഏഴര ബില്യന്‍ ഡോളറിന്റെ ചിപ് കയറ്റുമതിക്ക് തുണച്ചതെന്ന് ആരോപണം. ഇതേക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക് റുബിയോ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അറിയിച്ചിരുന്നെന്ന വിവരവും പുറത്തുവന്നതോടെ വിവാദം പുതിയ തലത്തിലേക്ക് ഉയര്‍ന്നു. ആലീസുമായുള്ള ബന്ധത്തിലൂടെ ജെന്‍സെന്‍ ഹുവാങ് വിദേശ ചാരസംഘടനകളുടെ ലക്ഷ്യങ്ങള്‍ക്ക് ഇരയായോ എന്നതിനെക്കുറിച്ച് എഫ്ബിഐ അന്വഷണം തുടങ്ങി.
ഭാര്യയോട് വിശ്വസ്തനായിരുന്നില്ലെന്ന് ഹുവാങ് ജീവനക്കാരോട് പറഞ്ഞിട്ടുണ്ടെങ്കിലും ബന്ധത്തിന്റെ വിശദാംശങ്ങൾ നൽകിയിട്ടില്ല. ഇന്നലെ .ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഹുവാങ് മാപ്പ് അപേക്ഷിച്ചതായി റിപ്പോര്‍ട്ടുണ്ട്. ദേശീയ സുരക്ഷയ്ക്കോ കമ്പനി രഹസ്യങ്ങൾക്കോ ബന്ധം ഭീഷണിയായില്ലെന്ന് എന്‍വിഡിയ അറിയിച്ചു. ആഭ്യന്തര അന്വേഷണവുമായി ഹുവാങ് സഹകരിക്കും. ചൈനീസ് ചാരയാണിതെന്ന് കരുതുന്ന ആലിസുമായി ഹുവാങ് ബന്ധത്തിലാണെന്ന യുഎസ് ഇന്റലിജൻസ് വിവരങ്ങൾ മേയ് മാസത്തിൽ ചൈനയിലേക്കുള്ള യാത്രയ്ക്കിടെ റൂബിയോ ട്രംപിന് വിശദീകരിച്ചതായി ന്യൂയോർക്ക് ടൈംസ് ചെയ്തു.
ബന്ധത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാഡ് ലട്നിക്കിന് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. . അതേസമയം, ജെന്‍സെനെ പിന്തുണയ്ക്കുകയാണ് ട്രംപ്. അടുത്തയാഴ്ചത്തെ ചൈനയില്‍ പോകുമ്പോള്‍ ജെന്‍സെന്‍ ഒപ്പമുണ്ടാവുമെന്നും ട്രംപ് പറഞ്ഞു. ആലീസ് ഹുവാങ്ങും ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് ചൈനയിലും സിംഗപ്പൂരിലുമായി കമ്പനികളുടെ ശൃംഖല രൂപീകരിച്ചാണ് എന്‍വിഡിയ ചിപ്പുകള്‍ സ്വന്തമാക്കിയത്. എന്‍വിഡിയയുടെ മുന്‍ഗണനാ കമ്പനികളുടെ പട്ടികയിലും ആലിസിന്റെ കമ്പനിയുണ്ട്.