M. John Harrison, author of "The End of Everything" holds the trophy for winning the Booker Prize during the Booker Prize 2026 ceremony at Old Billingsgate in London, Tuesday, Nov. 10, 2026.(AP Photo/Kirsty Wigglesworth)
വിഖ്യാത ബ്രിട്ടീഷ് എഴുത്തുകാരന്‍ എം.ജോണ്‍ ഹാരിസണ് 2026 ലെ ബുക്കര്‍ പുരസ്കാരം. സയന്‍സ് ഫിക്ഷന്‍ നോവലായ 'ദി എന്‍ഡ് ഓഫ് എവ്രിതിങ്' ആണ് 81–ാം വയസില്‍ ഹാരിസണെ ബുക്കര്‍ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഇതാദ്യമായാണ് ഒരു സയന്‍സ് ഫിക്ഷന്‍ നോവലിന് ബുക്കര്‍ പുരസ്കാരം ലഭിക്കുന്നത്. ഹാരിസണിന്‍റെ 13–ാം നോവലാണിത്. 67,000 യുഎസ് ഡോളര്‍ (ഏകദേശം 62.92 ലക്ഷം രൂപ) ആണ് പുരസ്കാരത്തുക.
'ഇതൊരു ഇരുണ്ട ലോകമാണ്. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. അതിവിചിത്രമാണത്. പക്ഷേ എല്ലാത്തിന്‍റെയും അവസാനം ഒരു പക്ഷേ.. പ്രതീക്ഷയോ, പരിസമാപ്തിയോ അല്ല.. ഒരാശ്വാസം ഉണ്ടായേക്കാം'- എന്നായിരുന്നു പുരസ്കാരം നേടിയ ശേഷം ഹാരിസണിന്‍റെ പ്രതികരണം.
എതിരില്ലാതെയാണ് മുന്‍ ബുക്കര്‍ ജേതാക്കളായ ഡഗ്ലസ് സ്റ്റുവര്‍ട്ട്, മര്‍ലണ്‍ ജെയിംസ് എന്നിവരും പുലിറ്റ്സര്‍ ജേതാവ് എലിസബത്ത് സ്ട്രോട്ടുമടങ്ങിയ സമിതി ഹാരിസണെ തിരഞ്ഞെടുത്തത്. ഡാര്‍ക് സറ്റയറിനെ സര്‍റിയലിസവുമായി സംയോജിപ്പിച്ച് ഹാരിസണെഴുതിയ നോവല്‍ വിവരണാതീതമായ ദുരന്തങ്ങള്‍ക്കിടയിലും സാധാരണ ജീവിത നില തുടരാന്‍ സമൂഹം നടത്തുന്ന പരിശ്രമങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സാദ ജാഗരൂകയും ആയുധധാരിയുമായ ആന്‍റിക്കൊപ്പം കടല്‍ത്തീരത്ത് നിന്ന് ശംഖും കക്കയും കൗതുക വസ്തുക്കളും ശേഖരിക്കുന്നയാള്‍ക്ക് കടല്‍ത്തീരത്ത് നിന്നും ഒരു ദിവസം അതിനിഗൂഢവും ഒപ്പം നിരന്തരം രൂപം മാറുന്നതുമായ പുരസാവസ്തു ലഭിക്കുന്നതാണ് നോവലിന്‍റെ ഇതിവൃത്തം.