video-game

യുവാവ് തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച  കൗമാരക്കാരിക്കൊടുവില്‍ ഓണ്‍ലൈന്‍ ഗെയിം രക്ഷയായി.  അമേരിക്കയിലെ യുട്ട സ്വദേശിനി കൈലി അറെല്ലാനോയാണ് ഓണ്‍ലൈന്‍ മള്‍ട്ടിപ്ലയര്‍ ഗെയിം 'അമംഗ് അസി'ലെ പങ്കാളിയുടെ സഹായത്തോടെ രക്ഷപ്പെട്ടത്.  പ്രണയം നടിച്ച്   ഹണ്ടര്‍ ഹാര്‍മെല്‍ എന്ന  39കാരനാണ് കൈലി അറെല്ലാനോയെ തട്ടിക്കൊണ്ടുപോയതും  18 മാസത്തോളം  തടവില്‍ പാര്‍പ്പിച്ച് ഉപദ്രിവിച്ചതും. 

കാണാതാകുമ്പോൾ  കൈലി അറെല്ലാനോയ്ക്ക് 15 വയസായിരുന്നു.  സമൂഹമാധ്യമങ്ങളിലൂടെയാണ്   ഹണ്ടര്‍ ഹാര്‍മെലുമായി  കൈലി സൗഹൃദത്തിലാകുന്നത്.  നിരന്തരമായ ചാറ്റിലൂടെ കൂടുതല്‍ അടുത്ത കൈലിയെ ഹണ്ടര്‍  ഹാര്‍മെല്‍ പിന്നീട് വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. തനിക്ക് ഇടുപ്പിനൊരു വൈകല്യമുണ്ടെന്നും അതിനാല്‍ തന്‍റെ അടുത്തേക്ക് വരാനും ഇയാള്‍ നിര്‍ബന്ധിച്ചു . ഇതനുസരിച്ച് വീടുവിട്ടിറങ്ങി യൂട്ടയിലെ പെറിയിലെത്തിയ  കൈലിയെ   ഇയാള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതായി ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 2025 മെയ് മാസത്തിലാണിത്.  പെണ്‍കുട്ടി സ്വന്തം കസ്റ്റഡിയിലായെന്ന് ബോധ്യപ്പെട്ടതോടെ ഇയാളുടെ ഭാവം മാറി. കൈലിയുടെ ഫോണ്‍ ഇയാള്‍ വീട്ടിലേക്ക് പോകും വഴി  ലോഗൻ കാന്യോണിലെ ഒരു പുഴയിലേക്ക് എറിഞ്ഞു, ഹണ്ടിംഗ്ടണിലെ വീട്ടിലെത്തിയ ശേഷം ഇയാള്‍ കൈലിയെ തടവിലാക്കി. വീടിന്‍റെ ബേസ്മെന്‍റില്‍ അടച്ചിട്ട കൈലിക്ക്  സിംകാര്‍ഡില്ലാത്ത ഒരു ഫോണും നല്‍കി. കൈലിയെ ഇയാള്‍ മര്‍ദിക്കുന്നതും പതിവായിരുന്നു. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ഇയാള്‍ മുറിവിട്ട് പുറത്തിറങ്ങുന്നതും വിലക്കി.

ഇതിനിടെ വൈഫൈ വഴി ‌ഫോണില്‍ ഇന്‍റര്‍നെറ്റ് എടുത്ത  പെണ്‍കുട്ടി കൊവിഡ് കാലത്ത് ഏറെ ജനപ്രിയമായ 'അമംഗ് അസ്' എന്ന ഓൺലൈൻ മൾട്ടിപ്ലെയർ ഗെയിം കളിച്ചുതുടങ്ങി. ഒക്ടോബർ പകുതിയോടെ ഇതേ ഗെയിം കളിക്കുന്ന മറ്റൊരു കുട്ടിയുമായി അവൾ  സൗഹൃദത്തിലായി. ഇരുവരും തമ്മില്‍ ചാറ്റ് ചെയ്യാനും തുടങ്ങി. ഇതിനിടെ താന്‍  ഒരു വീട്ടിൽ തടവിലാണെന്ന കാര്യം അറെല്ലാനോ കൂട്ടുകാരിയോട് വെളിപ്പെടുത്തി.  ഈ വിവരം അറിഞ്ഞ സുഹൃത്തിന്‍റെ അമ്മ വിഷയം ഗൗരവമായി എടുക്കുകയും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന്, നവംബർ 1-ന് അവര്‍ അറെല്ലാനോയുമായുള്ള വിഡിയോകോള്‍ വഴി ബന്ധപ്പെട്ടു. തനിക്കുണ്ടായ ദുരനുഭവം അവള്‍ അന്വേഷണസംഘത്തോട് വിശദീകരിക്കുകയും ചെയ്തു.

അതേ ദിവസം തന്നെ, ഒറിഗോൺ സ്റ്റേറ്റ് പോലീസും ഫെഡറൽ ഏജന്റുമാരും ചേർന്ന് കൈലിയ തടിവില്‍ നിന്ന് മോചിപ്പിച്ചു.  തുടര്‍ന്ന്  ആശുപത്രിയിലേക്ക് മാറ്റി. ഈ സമയത്ത് പുറത്തായിരുന്ന  ഹാര്‍മെലിനെ  വാഹന പരിശോധന നടത്തിയിരുന്ന പൊലീസ് സംഘം കണ്ടെത്തി. അറെല്ലാനോ നൽകിയ മൊഴി സാധൂകരിക്കുന്ന തെളിവുകൾ ഇയാളുടെ വീട്ടിൽ നിന്ന് അധികൃതർ കണ്ടെടുത്തു. കൗമാരക്കാരിയെ മറ്റൊരു സംസ്ഥാനത്ത് കൊണ്ടുപോയി തടിവല്‍പാര്‍പ്പിച്ച് പീഡിപ്പിച്ചതിന്  ഹാര്‍മലിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. 

Teen Rescued from Captivity Thanks to Online Game Among Us:

Online game rescue stories highlight how a teenage girl trapped by a kidnapper for 18 months was saved through the multiplayer game Among Us. Her brave communication via Wi-Fi led the FBI to her location and ensured her safe release