ഒരു രാജ്യത്തെ നിശ്ചലമാക്കാന്‍ ഒരൊറ്റ സൈബര്‍ അറ്റാക്ക് മതി. സകല സാങ്കേതികവിദ്യകളും താറുമാറാകും. എന്നാല്‍ വ്യത്യസ്തമായ ഒരു സൈബര്‍ അറ്റാക്ക് കൊണ്ട് ചീഞ്ഞ് നാറുകയാണ് അങ്ങോളമിങ്ങോളം യൂറോപ്യന്‍ രാജ്യങ്ങള്‍. കാരണം സൈബര്‍ അറ്റാക്കുണ്ടായത് സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഫ്രീസറുകള്‍ക്കും ഫ്രിഡ്ജുകള്‍ക്കും നേരെയാണ്. 

ഏഴ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നേരെയാണ് ഈ സൈബര്‍ അറ്റാക്കുണ്ടായിരിക്കുന്നത്. പല സ്ഥാപനങ്ങളും തണുപ്പില്ലാതെ മാംസവും മറ്റ് തണുപ്പില്‍ സൂക്ഷിക്കേണ്ട പദാര്‍ഥങ്ങളും ചീഞ്ഞുതുടങ്ങി. ഇവ നശിപ്പിക്കേണ്ട തിരക്കിലാണ് പല സൂപ്പര്‍മാര്‍ക്കറ്റുകളും. 

ബെല്‍ജിയത്തിലേയും ലക്സംബര്‍ഗിലെയും സൂപ്പര്‍മാര്‍ക്കറ്റുകളാണ് ഏറ്റവും സൈബര്‍ അറ്റാക്കാല്‍ ബാധിക്കപ്പെട്ട പ്രദേശങ്ങള്‍. സ്വീഡന്‍, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലും അറ്റാക്കുണ്ടായിട്ടുണ്ട്. ഫ്രാന്‍സില്‍ അടുത്തിടെ ഇത്തരത്തിലൊരു സൈബര്‍ അറ്റാക്കുണ്ടായിരുന്നു. ഫ്രിഡ്ജുകളുടെയും ഫ്രീസറുകളുടെയും താപനില കൂട്ടി ഭക്ഷ്യവസ്തുക്കള്‍ ചീയിക്കുകയാണ് അന്ന് ചെയ്തത്. 

പൂജ്യം ഡിഗ്രിയിലും താഴെ പ്രവര്‍ത്തിക്കേണ്ട ശീതീകരണയന്ത്രങ്ങള്‍ അന്‍പത് ഡിഗ്രിക്ക് മേലെ താപനിലയിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇന്‍റര്‍നെറ്റ് കട്ട് ചെയ്ത് റിഫ്രഷ് ചെയ്ത് പുനഃസ്ഥാപിക്കാതെ അറ്റാക്കിനെ നേരിടാനാകില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ എവിടെനിന്നാണ് അറ്റാക്കിന്‍റെ ആരംഭം എന്ന് കണ്ടെത്താനായിട്ടില്ല. 

ENGLISH SUMMARY:

European supermarket cyber attack targets refrigerators and freezers across seven countries, causing food supplies to spoil rapidly. Authorities are struggling to identify the origin of this unusual digital assault while businesses scramble to discard ruined goods.