AI Generated Image
ലൈംഗികബന്ധത്തിനിടെ ഭര്‍ത്താവ് കണ്ണ് കെട്ടുകയും മറ്റ് യുവാക്കളെ ലൈംഗികബന്ധം കാണാന്‍ സ്വീകരിക്കുകയും ചെയ്തെന്ന് കേസ്. വാര്‍ത്ത പുറത്തുവരുന്നത് ഇംഗ്ലണ്ട് വിന്‍ചെസ്റ്ററില്‍ നിന്നാണ്. തന്റെ മുന്‍ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്. കണ്മൂടിക്കെട്ടിയ യുവതിയുമായി മറ്റ് പുരുഷന്മാരെക്കൊണ്ട് ഇയാള്‍ ലൈംഗികബന്ധത്തിലേര്പ്പെടീച്ചെന്നും പരാതിയുണ്ട്.കേസില്‍ യുവതിയുടെ മുന്ഭര്ത്താവടക്കം നാലുപേര്‍ അറസ്റ്റിലായി.
2023ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്വന്തം മുറിയില്‍ ഉറങ്ങിക്കിടക്കുയായിരുന്നു യുവതി. ഇതിനിടെ യുവതി ഞെട്ടിയുണര്‍ന്നു. തന്റെ കൈകള്‍ കട്ടിലുമായി ചേര്‍ത്ത് ബന്ധിച്ചിരിക്കുകയാണെന്നും കണ്ണുകള്‍ മൂടിക്കെട്ടിയിരിക്കുകയാണെന്നും യുവതി തിരിച്ചറിഞ്ഞു. എന്നാല്‍ ഇത് ഭര്‍ത്താവിന്റെ തമാശയായി മാത്രമാണ് യുവതി കരുതിയത്. തുടര്‍ന്ന് യുവതി തന്റെ കയ്യുടെ കെട്ടഴിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഒരു കൈ യുവതിയുടെ കൈക്ക് പിടിക്കുകയായിരുന്നു. ഭയന്ന യുവതി കുതറി തന്റെ കയ്യിലെ കെട്ടും കണ്ണിലെ കെട്ടും അഴിച്ചു.
തന്റെ മുന്നില്‍ സ്തഭ്ദനായി നില്ക്കുന്ന ഭര്‍ത്താവിനെയും കട്ടിലിനടിയിലേക്ക് കുനിയുന്ന ഒരാളെയുമാണ് യുവതി കണ്ടത്. ഇതോടെ ഇവര്‍ ഭയന്ന് ഓടി കുളിമുറിയില്‍ കയറി.
പിന്നാലെ യുവതി പൊലീസില്‍ പരാതി നല്കി. അന്വേഷണത്തില്‍ യുവതിയെ മയക്കിക്കിടത്തി ഭര്‍ത്താവ് നാല് പുരുഷന്മാര്ക്ക് കാഴ്ചവച്ചിരുന്നതായി ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചു. കൂടുതല്‍ അന്വേഷണത്തില്‍ യുവതിയുടെ നഗ്നഫോട്ടോ ഇന്റര്‍നെറ്റില്‍ പങ്കുവച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്പര്യമുള്ളവരെ ക്ഷണിക്കുന്നതായ രേഖകളും കണ്ടെത്തി. യുവതിയോട് ഭര്‍ത്താവ് മുന്‍പ് മറ്റൊരു പുരുഷനോടൊപ്പം ലൈംഗികബന്ധത്തിലേര്പ്പെടുമോ എന്ന് തമാശരൂപേണ ചോദിച്ചിരുന്നു. എന്നാല്‍ ഇല്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ ‘ഏര്‍പ്പെടുകയാണെങ്കില്‍ ഞാന്‍ നോക്കിനില്‍ക്കുമെന്ന്’ ഇയാള്‍ മറുപടി പറഞ്ഞിരുന്നതായി യുവതി ഓര്‍ത്തെടുത്തു.