Brazilian President Luiz Inacio Lula da Silva, the Workers' Party (PT) candidate for presidential re-election, greets supporters outside his residence on the day of the presidential runoff election, in Sao Paulo, Brazil, October 25, 2026. REUTERS/Tuane Fernandes

Brazilian President Luiz Inacio Lula da Silva, the Workers' Party (PT) candidate for presidential re-election, greets supporters outside his residence on the day of the presidential runoff election, in Sao Paulo, Brazil, October 25, 2026. REUTERS/Tuane Fernandes

അഭിപ്രായ സർവേകളെയും തീവ്ര വലതുപക്ഷ മുന്നേറ്റങ്ങളെയും കാറ്റില്‍ പറത്തി ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവ് ലുല ഡസിൽവയ്ക്ക് ചരിത്ര ജയം. റണ്‍ഓഫില്‍ (രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ) തീവ്രവലതുപക്ഷ നേതാവ് ഫ്ലാവിയോ ബൊൽസൊനാരോയ്ക്ക് പരാഡയപ്പെട്ടു. 51.77 ശതമാനം വോട്ടോടെയാണ് ലുല, നാലാം തവണയും പ്രസിഡന്റ് കസേരയില്‍ തുടരാന്‍ ജനവിധി നേടിയത്. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ആര്‍ക്കും 50 ശതമാനം വോട്ടു നേടാനാകാതെ വന്നതോടെയാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണയുണ്ടായിരുന്ന ബൊൽസൊനാരോയ്ക്ക് 48.23 ശതമാനം വോട്ടാണ് നേടാനായത്. ബോൽസൊനാരോ കുടുംബത്തിന്റെ ഭരണത്തിലേക്കുള്ള തിരിച്ചുവരവിനെ പിന്തുണച്ച ട്രംപ് ഭരണകൂടത്തിനും ലുലയുടെ വിജയം വലിയ തിരിച്ചടിയാണ്. തങ്ങളുടെ നയങ്ങളോട് യോജിക്കുന്ന ലാറ്റിനമേരിക്കയിലെ വലതുപക്ഷ ഗവൺമെന്റുകളുടെ കൂട്ടത്തിലേക്ക് മറ്റൊരു പ്രധാന രാജ്യത്തെക്കൂടി ചേർക്കാനുള്ള അമേരിക്കയുടെ ശ്രമമാണ് പരാജയപ്പെട്ടത്.

2003 മുതൽ 2011 വരെ ബ്രസീൽ പ്രസിഡന്റായിരുന്ന ലുല 2022-ൽ ജെയർ ബോൾസൊനാരോയെ പരാജയപ്പെടുത്തിയാണ് വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയത്. വിലക്കയറ്റം, അഴിമതി ആരോപണങ്ങൾ, അസംഘടിത തൊഴിൽ മേഖലയിലെ വർദ്ധിച്ചുവരുന്ന അതൃപ്തി എന്നിവ ലുലയുടെ വർക്കേഴ്സ് പാർട്ടിക്ക് പ്രചാരണത്തിലുടനീളം കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാൽ, ദാരിദ്ര്യ നിർമ്മാർജ്ജനം, തൊഴിലില്ലായ്മ പരിഹരിക്കൽ, വനനശീകരണം തടയൽ തുടങ്ങിയ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് ലുല ജനവിധി തേടിയത്.

വിജയം കൈവരിച്ചെങ്കിലും ലുലയ്ക്ക് മുന്നിലുള്ള ദിനങ്ങള്‍ സുഗമമായിരിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും കൺസർവേറ്റീവായ (വലതുപക്ഷ ഭൂരിപക്ഷമുള്ള) കോൺഗ്രസാണ് (പാർലമെന്റ്) തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. പ്രതിപക്ഷത്തിന്റെ ശക്തമായ ഭൂരിപക്ഷം നിയമനിർമ്മാണങ്ങൾക്കും നയരൂപീകരണങ്ങൾക്കും വലിയ തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം. ഒപ്പം പണപ്പെരുപ്പം, കടബാധ്യത, മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച തുടങ്ങിയ സങ്കീർണ്ണമായ പ്രതിസന്ധികളും കടുത്ത വെല്ലുവിളിയി മുന്നിലുണ്ട്.

ENGLISH SUMMARY:

Leftist leader Luiz Inácio Lula da Silva secured a historic victory in the Brazilian presidential run-off election, defying exit polls and defeating far-right candidate Flavio Bolsonaro. Securing 51.77% of the vote against Bolsonaro's 48.23%, Lula has been elected to serve a fourth term as President of Brazil. The outcome delivers a major blow to US President Donald Trump and his administration, who had backed the Bolsonaro family in an effort to strengthen right-wing influence across Latin America. Despite facing severe campaign challenges including inflation and corruption allegations, Lula ran on his welfare track record, though he now faces a heavily conservative Congress and ongoing economic hurdles.