rain-kerala

സംസ്ഥാനത്ത് തുലാവര്‍ഷം കനത്തു. അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ടു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പുളളത്. വയനാട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെലോ അലര്‍ട്ടുണ്ട്. അറബിക്കടലില്‍ ന്യൂനമര്‍ദ്ദവും ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പുമുണ്ട്.   മത്സ്യ ബന്ധനവും വിലക്കി. 27 വരെ കനത്ത മഴ തുടരും.

അതേസമയം, ഇന്ന് പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്‍ററുകള്‍, കോച്ചിങ് ക്ലാസ്സുകൾ, സ്പെഷൽ ക്ലാസ്സുകൾ തുടങ്ങിയവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി തീരുമാനിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കൂടാതെ മുൻകൂട്ടി നിശ്ചയിച്ച മേളകൾ എല്ലാവിധ സുരക്ഷയും ഉറപ്പുവരുത്തി  സംഘടിപ്പിക്കണമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. വയനാട്ടില്‍ ദുരിതാശ്വാസ ക്യാപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും അവധിയാണ്.

ENGLISH SUMMARY:

Heavy northeast monsoon rains continue to lash Kerala, prompting the India Meteorological Department to issue an orange alert for Malappuram, Palakkad, Idukki, and Pathanamthitta districts. In addition, eight other districts have been placed under a yellow alert due to low pressure in the Arabian Sea and a severe cyclonic storm warning in the Bay of Bengal. Following the weather warnings, a holiday has been declared for all educational institutions in Palakkad district and for schools operating as relief camps in Wayanad today. Authorities have imposed a strict ban on fishing along the coast as heavy rainfall is forecasted to persist state-wide until October 27.