Image Credit:x

  • തെക്കുപടിഞ്ഞാറന്‍ കൊളംബിയയിലാണ് സംഭവം. സാന്‍റ ബാര്‍ബറയിലെ ചംബേരോയില്‍ ഖനനത്തില്‍ ഏര്‍പ്പെട്ടിരുന്നവരുടെ മേല്‍ പാറ ഇടിഞ്ഞ് വീഴുകയായിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍

കൊളംബിയയില്‍ സ്വര്‍ണഖനി തകര്‍ന്ന് 14 പേര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരുക്കേറ്റു. തെക്കുപടിഞ്ഞാറന്‍ കൊളംബിയയിലാണ് സംഭവം. സാന്‍റ ബാര്‍ബറയിലെ ചംബേരോയില്‍ ഖനനത്തില്‍ ഏര്‍പ്പെട്ടിരുന്നവരുടെ മേല്‍ പാറ ഇടിഞ്ഞ് വീഴുകയായിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. അനധികൃതമായി പ്രവര്‍ത്തിച്ച ഖനിയിലാണ് അപകടമുണ്ടായതെന്നും ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇത്തരം ഖനികള്‍ പ്രവര്‍ത്തിക്കുന്നതെന്നും നരിനോ ഗവര്‍ണര്‍ ലൂയി അല്‍ഫൊന്‍സോ എസ്കോബാര്‍ പറഞ്ഞു. 

തീര്‍ത്തും അശാസ്ത്രീയമായ രീതിയില്‍ ഖനനം നടത്തുന്നതാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ഥങ്ങളില്‍ നിന്നുണ്ടാകുന്ന വാതകങ്ങള്‍ ചിലപ്പോള്‍ വന്‍തോതിലുള്ള പൊട്ടിത്തെറിക്ക് കാരണമാകാറുണ്ടെന്നും അധികൃതര്‍ പറയുന്നു. 

ഓഗസ്റ്റിലുണ്ടായ സമാനമായ അപകടത്തില്‍ 13 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ഏഴുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. നരിനോയിലെ തന്നെ പൊളികാര്‍പ എന്ന സ്ഥലത്തെ സ്വര്‍ണഖനിയിലാണ് അന്ന് അപകടം ഉണ്ടായത്. ഖനിയിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അതേ മാസം തന്നെ മര്‍മാതോയിലെ സ്വര്‍ണഖനിയിലുണ്ടായ അപകടത്തില്‍ 19 പേരും മരിച്ചിരുന്നു. മേയില്‍ ബൊഗോട്ടയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ ഒന്‍പത് പേര്‍ക്കും ജീവന്‍ നഷ്ടമായി. 

ENGLISH SUMMARY:

A gold mine collapsed in southwestern Colombia, killing 14 people and injuring seven others in the Chambaro area of Santa Barbara. Authorities said the mine was operating illegally without adequate safety measures, while unsafe mining practices and gases from explosives were identified as potential causes of such accidents. Similar incidents in August claimed lives at gold mines in Policarpa and Marmato, while a coal mine explosion in Bogota in May killed nine people.