malayali-germany-death

TOPICS COVERED

ജർമനിയിലെ ബോഹും മേഖലയിലെ ബഹുനില പാർപ്പിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണെന്ന് നോർക്ക. ഞായറാഴ്ചയോ തിങ്കളാഴ്ചയോ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. കൊച്ചിയിലായിരിക്കും മൃതദേഹങ്ങൾ എത്തിക്കുക. എയർ ഇന്ത്യാ വിമാനങ്ങളിലെ കാർഗോ സൗകര്യത്തിന്റെ ലഭ്യത കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ് ജോയ്‌ (27), എറണാകുളം കാലടി സ്വദേശി സിവിന്‍ ജോണി (26) ഇടുക്കി ഇരട്ടയാര്‍ സ്വദേശി  നോവ സാബു (25) എന്നിവരാണ് തീപിടുത്തത്തില്‍ മരിച്ചത്.

ജർമ്മന്‍ പോലീസിൽനിന്നുള്ള മരണ സർട്ടിഫിക്കറ്റ്, തീ പിടുത്തത്തിൽ  പുക ശ്വസിച്ചതാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം ആവശ്യമില്ലെന്നുമുള്ള രേഖകളും, മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സിവിൽ രജിസ്ട്രേഷൻ ഓഫീസിന്റെ അനുമതിയും ലഭിച്ചു. മരണപ്പെട്ടവരുടെ പാസ്‌പോർട്ടുകൾ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ, ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് പകരം രേഖ അനുവദിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി ഫ്യൂണറൽ ഏജൻസി ഇന്ത്യൻ കോൺസുലേറ്റിൽ സമർപ്പിച്ച അപേക്ഷയിൽ എൻ.ഒ.സി. ഉടൻ ലഭിക്കും. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതുമായി ബന്ധപ്പെട്ട രേഖകളും നൽകിയിട്ടുണ്ട്. 

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ നടപടി ക്രമങ്ങളും ഏകോപിപ്പിക്കുവാനും ഇതിനാവശ്യമായ  ചെലവ്‌ വഹിക്കുവാനും നോർക്ക റൂട്ട്സിന്  മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. 

ENGLISH SUMMARY:

NORKA has announced that procedural formalities to repatriate the mortal remains of three Malayalis who died in a multi-story apartment fire in Bochum, Germany, are nearing completion. The bodies of Anjali S. Joy, Sivin Johny, and Nova Sabu are expected to arrive in Kochi by Sunday or Monday, pending cargo availability on Air India flights. Essential documentation, including German police certificates confirming death due to smoke inhalation without post-mortem requirements, has been secured with the intervention of the Indian Consulate General in Frankfurt. Chief Minister Pinarayi Vijayan has directed NORKA Roots to coordinate the entire repatriation process and bear all associated expenses.