Emergency personnel work at the scene following a shooting at Silver Rail Elementary School in Bend, Oregon, US, October 15, 2026. REUTERS/Rob Kerr
അമേരിക്കയിലെ ഓറിഗണ് സംസ്ഥാനത്തെ ബെന്ഡ് നഗരത്തിലെ സിൽവർ റെയിൽ എലിമെന്ററി സ്കൂളിൽ ഉണ്ടായ വെടിവെപ്പിൽ മൂന്ന് കുട്ടികളും അധ്യാപകനും ഉള്പ്പെടെ അഞ്ചുപേര് മരിച്ചു. അഞ്ചും എട്ടും പതിനൊന്നും വയസുള്ള കുട്ടികളാണ് മരിച്ചത്. അക്രമി 16കാരനും മരിച്ചവരില്പ്പെടുന്നു.
Also Read: സ്കൂളിന്റെ മേല്ക്കൂര തകര്ന്നുവീണ് 27 കുട്ടികളും അധ്യാപികയും മരിച്ചു; ഒട്ടേറെ കുട്ടികള് കുടുങ്ങി
ഇന്നലെ ഉച്ചയോടെയാണ് സംഭവം. സ്കൂളിനു പുറത്ത് നിര്ത്തിയിട്ടിരുന്ന ഒരു കാറിനു നേരെ അക്രമി വെടിയുതിര്ത്തതായാണ് പൊലീസിനു ആദ്യസന്ദേശം ലഭിച്ചത്. തൊട്ടുപിന്നാലെ 16കാരന് സ്കൂളിലേക്ക് കടന്ന് വിദ്യാര്ഥികള്ക്കും അധ്യാപകര്ക്കും നേരെ വെടിയുതിര്ക്കുകയായിരുന്നു.
ഏതാനും മിനിറ്റുകള്ക്കകം പൊലീസ് സ്കൂളിലെത്തിയെങ്കിലും അതിനു മുന്പേ അക്രമിയെ അവിടെയുണ്ടായിരുന്ന മറ്റൊരാള് വെടിവച്ചു വീഴ്ത്തുകയായിരുന്നു. തോക്ക് കൈവശം വയ്ക്കാന് ലൈസന്സുള്ള ഒരു ബൈസ്റ്റാന്ഡറാണ് അക്രമിയെ കൊലപ്പെടുത്തിയതെന്ന് ഒറിഗോൺ ഗവർണർ ടിന കോടെക് സ്ഥിരീകരിച്ചു.
An emergency worker holds up police tape at the scene of a shooting at Silver Rail Elementary School in Bend, Oregon, US, October 15, 2026. REUTERS/Rob Kerr
വെടിവെപ്പില് ഏഴുവയസുകാരനും ഒരു അധ്യാപികയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. നാനൂറോളം കുട്ടികള് പഠിക്കുന്ന സ്കൂളിലാണ് ഈ സംഭവമുണ്ടായത്. ആക്രമണത്തിനു പിന്നാലെ സ്കൂള് ഒഴിപ്പിച്ച് ലോക്ക് ചെയ്തതായി പൊലീസ് പറയുന്നു.
വെടിവെയ്പില് എഫ്ബിഐ, അടക്കമുള്ള ഏജന്സികള് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില് ഓറിഗണ് ഗവര്ണറും സെനറ്റര്മാരും അനുശോചനം രേഖപ്പെടുത്തി. ഈ വര്ഷം മാത്രം 52 സംഭവങ്ങളാണ് സമാനമായ രീതിയില് സ്കൂളുകളില് ഉണ്ടായിരിക്കുന്നത്. 28 പേര് മരിക്കുകയും 48പേര്ക്ക് പരുക്കേല്ക്കുകയും ചെയ്തിട്ടുണ്ട്.