tiger-attack

കറുത്ത ഹൂഡിയും വെള്ളപ്പാന്‍റും ധരിച്ച യുവാവിനെ പന്ത് തട്ടുന്നത് പോലെ തട്ടുകയാണ് ഒരു കടുവ. ഞെട്ടലാകുന്ന വിഡിയോ പുറത്തുവരുന്നത് ഇംഗ്ലണ്ടിലെ യോര്‍ക്ക്‌ഷെറില്‍ നിന്നാണ്. വൈല്‍ഡ്‍ലൈഫ് പാര്‍ക്കില്‍ ശനിയാഴ്ചയാണ് സംഭവം. യുവാവ് കടുവയുടെ കൂട്ടില്‍ കയറുകയായിരുന്നു. കടുവയുടെ ആക്രമണത്തില്‍ യുവാവ് മരണത്തിന് കീഴടങ്ങി.

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ശാന്തനായി കൂട്ടിലിരിക്കുകയായിരുന്നു കടുവ. എന്നാല്‍ യുവാവ് കൂട്ടിലേക്ക് സുരക്ഷാജീവനക്കാരെ വെട്ടിച്ച് അകത്തുകടക്കുകയായിരുന്നു. ഇതോടെ കടുവ ഇയാളെ ആക്രമിക്കാന്‍ തുടങ്ങി. കടുവ യുവാവിനെ ആക്രമിക്കുന്ന 40 സെക്കന്‍ഡോളം ദൈര്‍ഘ്യമുള്ള വിഡിയോ പകര്‍ത്തിയത് മറ്റൊരു സന്ദര്‍ശകയാണ്. 

യുവാവിനെ രക്ഷിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ച് കടുവയെ ഓടിച്ചു. തുടര്‍ന്ന് ഇയാളെ പുറത്തെടുത്തെങ്കിലും യുവാവ് മരണത്തിന് കീഴടങ്ങിയിരുന്നു. മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്നതിനാല്‍ യുവാവിന്‍റെ പേരുവിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ENGLISH SUMMARY:

A tragic tiger attack at a Yorkshire wildlife park resulted in a man's death after he entered the enclosure. The shocking incident, captured on video by a visitor, highlights severe safety breaches and wildlife park protocols.