Image Credit:Thierry Monasse Imagen

Image Credit:Thierry Monasse Imagen

  • പ്രാദേശിക സമയം പുലര്‍ച്ചെ 12.41 ഓടെ കാനഡയുടെ ഗള്‍ഫ്സ്ട്രീം G100 വിമാനം ബെര്‍മുഡയില്‍ നിന്നും പറന്നുയര്‍ന്നുവെന്നും ആറുപേരുമായി ബോസ്റ്റണിലേക്ക് പോകവേ അപ്രത്യക്ഷമായെന്നുമാണ് റിപ്പോര്‍ട്ട്

അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളിലൂടെ പറക്കവേ അപ്രത്യക്ഷമായ മെഡിക്കല്‍ ജെറ്റില്‍ നിന്നുള്ള പൈലറ്റിന്‍റെ അവസാന സന്ദേശം പുറത്ത്. മാസച്യുസെറ്റ്സിലേക്ക് അടുക്കുമ്പോള്‍ വിമാനത്തിന് വൈദ്യുതി തകരാര്‍ സംഭവിച്ചുവെന്നും റേഡിയോ–റഡാര്‍ വിനിമയം നഷ്ടമായെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്നലെ പ്രാദേശിക സമയം രാത്രി 12.41 ഓടെ കാനഡയുടെ ഗള്‍ഫ്സ്ട്രീം G100 വിമാനം ബെര്‍മുഡയില്‍ നിന്നും പറന്നുയര്‍ന്നുവെന്നും ആറുപേരുമായി ബോസ്റ്റണിലേക്ക് പോകവേ വിമാനം അപ്രത്യക്ഷമായെന്നുമാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. Also Read: ബെര്‍മൂഡയില്‍ വിമാനം കാണാതായി

അറ്റ്ലാന്‍റികിന് മുകളില്‍ വിമാനം അപ്രത്യക്ഷമാകുന്നതിന് തൊട്ടുമുന്‍പ് എടിസിയില്‍ നിന്നും പൈലറ്റുമായി നടത്തിയ ആശയവിനിമയത്തിന്‍റെ ഭാഗമാണ് പുറത്തുവന്നത്. വിമാനത്തില്‍ നിന്നും അപായ മുന്നറിയിപ്പ് നല്‍കിയ പൈലറ്റിനോട് കണ്‍ട്രോള്‍ 'റോജര്‍, നിങ്ങള്‍ക്ക് ഒന്നും കാണുന്നില്ല, സീറോ വിസിബിളിറ്റിയെന്നാണോ പറഞ്ഞത്?' എന്ന് ചോദിക്കുന്നത് വ്യക്തമായി കേള്‍ക്കാം. അതേസമയം, പൈലറ്റിന്‍റെ മറുപടി കൃത്യമല്ല. ഉടന്‍ തന്നെ മേയ് ഡേ വിളിച്ചോ എന്ന് കണ്‍ട്രോളര്‍ ചോദിക്കുന്നുണ്ട്.. Read More: വിമാനത്തിലുണ്ടായിരുന്നത് 'ഓണ്‍ ഡ്യൂട്ടി' പൈലറ്റുമാരെന്ന് ഫ്ലൈ ദുബായ്! അടിമുടി ദുരൂഹതയെന്ന് സോഷ്യല്‍ മീഡിയ

എടിസിയുമായുള്ള ബന്ധം നഷ്ടപ്പെടുന്നതിന് തൊട്ടുമുന്‍പ് വിമാനത്തില്‍ വൈദ്യുതി തകരാര്‍ സംഭവിച്ചുവെന്ന് ബോസ്റ്റര്‍ ഗ്ലോബ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാന്‍റുകെറ്റിന് തെക്ക് ഭാഗത്തേക്ക് അടുത്തപ്പോള്‍ അടുത്തതോടെയാണ് വിമാനം മറ്റ് ബന്ധങ്ങളെല്ലാം നഷ്ടമായി അപ്രത്യക്ഷമായതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 24,000 അടി ഉയരത്തിലായിരുന്ന വിമാനം രണ്ട് മിനിറ്റ് കൊണ്ട് 13,000 അടിയിലേക്ക് കൂപ്പുകുത്തിയെന്ന് റോയിട്ടേഴ്സ് പറയുന്നു. ആശയവിനിമയം നഷ്ടമാകും മുന്‍പ് 10,000 അടിയിലേക്ക് വിമാനം താഴ്ന്നുവെന്ന് എപിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

വിമാനം ബോസ്റ്റണില്‍ എത്തിയില്ലെന്നും പുലര്‍ച്ചെ 1.20 ന് തിരച്ചില്‍ അറിയിപ്പ് നല്‍കിയെന്നും അധികൃതര്‍ പറയുന്നു. ഉടന്‍ തന്നെ യുഎസ് കോസ്റ്റ് ഗാര്‍ഡിന്‍റെ വിമാനങ്ങളും ബോട്ടുകളും നാന്‍റുകെട്ടിന് തെക്കുഭാഗത്തായി തിരച്ചില്‍ നടത്തിയെന്ന് ഫെഡറല്‍ ഏവിയേഷന്‍ ഏജന്‍സി അറിയിച്ചു. അതേസമയം, വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും വിമാനത്തിലുണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാമെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. രണ്ട് പൈലറ്റുമാര്‍, രണ്ട് മെഡിക്കല്‍ വിദഗ്ധര്‍, രോഗി, രോഗിയുടെ ബന്ധു എന്നിങ്ങനെ ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലെ ജീവനക്കാരില്‍ നാലുപേര്‍ കാനഡ പൗരന്‍മാരും രോഗിയും രോഗിയുടെ ബന്ധുവും ബര്‍മുഡക്കാരുമാണെന്ന് സ്റ്റാറ്റ്ഫോര്‍ഡ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

ENGLISH SUMMARY:

A medical transport jet carrying six people disappeared over the Atlantic while flying from Bermuda to Boston after the pilot reported electrical problems and appeared to be “coming in blind.” Air traffic control audio captured the tense final exchange shortly before the Canadian-registered Gulfstream G100 lost radar and radio contact and rapidly descended from around 24,000 feet. The U.S. Coast Guard later located a debris field off Nantucket that was confirmed to be associated with the missing aircraft, while the search for the six people continued. The aircraft was carrying two pilots, two medical crew members, a patient and a relative; four people on board were Canadian nationals and the two passengers were Bermudian nationals