ചാര്‍ജ് ചെയ്യാനിട്ടിരുന്ന സെക്സ് ടോയ്ക്ക് തീപിടിച്ചു, കിടയ്ക്കയടക്കം കത്തിനശിച്ചു. മലേഷ്യ മെലാഖയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സെപ്റ്റംബര്‍ 28ന് മലേഷ്യന്‍ വാര്‍ത്താ ചാനലായ ദ് സ്റ്റാര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
റിപ്പോര്‍ട്ട് പ്രകാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ അഗ്നിശമനാ സേനയ്ക്ക് മെലാഖയിലെ ഒരു ഫ്ലാറ്റില്‍ തീ പിടിച്ചെന്ന സന്ദേശം ലഭിച്ചു. തുടര്‍ന്ന് പത്ത് മിനിറ്റിനുള്ളില്‍ ഏഴോളം അഗ്നിശമന ഉദ്യോഗസ്ഥരെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
നടത്തിയ പരിശോധനയില്‍ ചാര്‍ജിനിട്ടിരുന്ന സെക്സ് ടോയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് കണ്ടെത്തി.
തീപിടിച്ച സമയത്ത് മുറിയില്‍ ആളുണ്ടാകാതിരുന്നതും തീ ഉടന്‍ തന്നെ നിയന്ത്രണവിധേയമാക്കിയതും വലിയ ദുരന്തം ഉണ്ടാകുന്നത് തടഞ്ഞു.
43ാം നിലയില്‍ മുറിയെടുത്തു; പിന്നെ താഴേയ്ക്ക് ചാടി; തല്‍ക്ഷണം മരണം...
കട്ടിലിന് മുകളിലുള്ള സീലിങ് ഫാന്‍ ചൂടേറ്റ് ഉരുകിത്തൂങ്ങി, കിടയക്കയടക്കം കത്തിനശിച്ചു എന്നതൊഴിച്ചാല്‍ മുറിയില്‍ ഗുരുതരമായി ഒന്നും സംഭവിച്ചിട്ടില്ല.
ഇതിന് മുന്‍പും സെക്സ് ടോയ്സ് അമിതമായി ചൂടാവുകയോ, ഷോർട്ട് സർക്യൂട്ട് സംഭവിക്കുകയോ, ലിഥിയം-അയൺ ബാറ്ററികൾ തകരാറിലാവുകയോ ചെയ്ത് തീപിടിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്തിട്ടുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിച്ച് ആളുകള്‍ക്ക് ഷോക്കടിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.