Image Credit: x.com/EmmanuelMacron
യുഎസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് അഭ്യൂഹം. ട്രംപിന്‍റെ മലമൂത്ര വിസര്‍ജ്ജനം നിയന്ത്രണമില്ലാത്ത അവസ്ഥയിലാണെന്ന ഡോക്ടര്‍ ആദം ജെയിംസിന്‍റെ വാദമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സോഫയില്‍ ഇരിക്കുന്നതിനു മുന്‍പ് ട്രംപ് തലയണ ഉപയോഗിച്ചതാണ് ഡോക്ടരുടെ നിരീക്ഷണത്തിനു പിന്നില്‍.
എഴുന്നേല്‍ക്കുന്നതിനുള്ള എളുപ്പത്തിനു വേണ്ടിയാണ് ട്രംപ് തലയണ ഉപയോഗിച്ചതെന്നാണ് ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്ന വാദം. എന്നാല്‍ പ്രായമുള്ളവരെ ചികിത്സിക്കുന്ന, 15 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ഡോക്ടർ ആദം ജെയിംസ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്.
മലമൂത്ര വിസര്‍ജ്യങ്ങള്‍ സോഫയിലാകാതിരിക്കാനാണ് ട്രംപ് തലയണ ഉപയോഗിച്ചതെന്ന് ആദം ജെയിംസ് പറഞ്ഞു. ഓര്‍മക്കുറവും മറ്റു ആരോഗ്യ പ്രശ്നങ്ങളുമുള്ള ട്രംപ് കസേരയില്‍ നിന്നും എഴുന്നേക്കാനുള്ള സൗകര്യത്തിനും കൂടിയാകാം ഇങ്ങനെ ചെയ്തതെന്നും ആദം പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ മില്യണ്‍ ഫോളോവേഴ്സുള്ള ക്രിയേറ്ററാണ് അദ്ദേഹം.
ട്രംപ് ഇരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഫ്രഞ്ച് പ്രസിഡന്‍റ് മനഃപൂർവ്വമാണ് പോസ്റ്റ് ചെയ്തതാണെന്നും ട്രംപ് ദുര്‍ബലനാണെന്ന് ലോകത്തെ കാണിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനാണ് മക്രോ ന്യൂയോര്‍ക്കിലെത്തിയത്.