ഒന്നരവയസുള്ള പെണ്‍കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്ത് ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. പാക്കിസ്ഥാനിലെ പെഷവാറിന് സമീപമുള്ള ബഡാബേര്‍ ഗ്രാമത്തിലാണ് സംഭവം. അഫ്ഗാന്‍ സ്വദേശിയാണ് സംഭവത്തില്‍ പിടിയിലായത്. 

ചുടുകാട്ടില്‍ നിന്നും അഞ്ച് മൃതദേഹങ്ങള്‍ കുഴിച്ചെടുത്ത നിലയില്‍ ശ്മശാനത്തിന്‍റെ കാവല്‍ക്കാരന്‍ കണ്ടെത്തിയതോടെയാണ് ഗ്രാമവാസികള്‍ തിരച്ചില്‍ നടത്തിയത്. തിരഞ്ഞെത്തിയപ്പോള്‍ മൃതദേഹത്തെ ദുരുപയോഗം ചെയ്യാന്‍ യുവാവ് ശ്രമിക്കുന്നതായി കണ്ടു. യുവാവിന് ലൈംഗിക വൈകൃതമുള്ളതായാണ് സംശയിക്കുന്നത്. 

യുവാവിനെ നാട്ടുകാര്‍ പിടികൂടുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒന്നര വയസുകാരിയെ തുണിയില്‍ പൊതിഞ്ഞ് കിടത്തിയിരിക്കുന്നതും വിഡിയോയില്‍ കാണാം. വിവരമറിഞ്ഞെത്തിയ കുഞ്ഞിന്‍റെ പിതാവ് എന്‍റെ മകളേ.. എന്ന് നിലവിളിച്ച് യുവാവിനെ മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

'ജീവിതം മടുത്തു, എല്‍പിജി കിട്ടുന്നത് വരെ കാത്തിരിക്കാന്‍ വയ്യ'! സംസ്കാരത്തിനുള്ള പണം നീക്കിവച്ച് സഹ...

മുന്‍പ് പാക്കിസ്ഥാനില്‍ നിന്ന് മൃതദേഹങ്ങള്‍ തോണ്ടിയെടുത്ത് കറിവച്ച് കഴിച്ചിരുന്ന അലി സഹോദരങ്ങളുടെ വാര്‍ത്ത പുറത്തുവന്നിരുന്നു. പഞ്ചാബ് പ്രവിശ്യയിലുള്ള ഭക്കർ ജില്ലയിലെ  മുഹമ്മദ് ആരിഫ്, ഫർമാൻ അലി എന്നീ സഹോദരങ്ങളാണ് ഈ കേസിൽ അറസ്റ്റിലായത്. 

2011-ൽ 24 വയസ്സുള്ള ഒരു യുവതിയുടെ മൃതദേഹം കല്ലറയിൽ നിന്ന് തോണ്ടിയെടുത്ത്,  കാലുകൾ മുറിച്ച് കറിവച്ച കേസിലും 2014ല്‍ രണ്ട് വയസ്സുകാരനായ ഒരു കുട്ടിയുടെ ശരീരഭാഗങ്ങൾ കറിവച്ചു കഴിച്ച കേസിലും ഇവര്‍ക്ക് തടവുശിക്ഷ ലഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A disturbing crime in Pakistan saw a young man apprehended by locals attempting to sexually assault the body of a one-and-a-half-year-old girl. The incident, which occurred near Peshawar, has led to widespread condemnation and calls for justice.