roller-accident

@lepointdecorner

തായ് പ്രീമിയര്‍ ലീഗില്‍  പിടി പ്രചുവാപ് എഫ്സിയും പട്ടാനി എഫ്സിയും തമ്മിലുള്ള മല്‍സരത്തിന്‍റെ ഹാഫ് ടൈം. ഒട്ടനവധി വിദേശ താരങ്ങള്‍ മല്‍സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഹാഫ് ടൈമായതിനാല്‍ സബ്സ്റ്റിറ്റ്യൂട്ട് ആയി മല്‍സരിക്കുന്ന താരങ്ങള്‍ ഗ്രൗണ്ടില്‍ വാം അപ്പ് ചെയ്യുകയാണ്. ഇതിനിടയിലാണ് അത് സംഭവിച്ചത്.

 ഗ്രൗണ്ടിലെ പുല്ല് മെതിച്ച് നിരപ്പാക്കാനായി ഉപയോഗിക്കുന്ന പിച്ച് റോളര്‍ വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് ഒന്ന് ശ്രദ്ധ തെറ്റുന്നു. വാഹനം ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുൻ പ്രമുഖ താരം ആൻഡ്രോസ് ടൗൺസെൻഡിനെ ഇടിച്ചുവീഴ്ത്തുകയും കാലിലൂടെ കയറി ഇടുപ്പ് വരെ എത്തുകയുമായിരുന്നു. കാണികളെയും കളിക്കാരെയും ഭയപ്പെടുത്തിയ നിമിഷമായിരുന്നു.

ഡ്രൈവര്‍ ബ്രേക്ക് പിടിച്ചതിനാല്‍ കാര്‍ താരത്തിന്‍റെ ഇടുപ്പ് വരേയെ കയറിയുള്ളു. ഉടന്‍ തന്നെ ഉടന്‍ തന്നെ വണ്ടി മാറ്റി ആന്‍ഡ്രോസിനെ പുറത്തെടുക്കുന്നുണ്ട്. വലിയ ഭാരമുള്ള വണ്ടി ആന്‍ഡ്രോസിന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങുന്ന ദ‍‍ൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണെങ്കിലും താരത്തിന് പരുക്കുകളൊന്നുമില്ലെന്നതാണ് റിപ്പോര്‍ട്ട്. മല്‍സരത്തിന്‍റെ അവസാനമിനുറ്റില്‍ താരം ഗ്രൗണ്ടിലിറങ്ങി കളിക്കുകയും ചെയ്തു. തന്‍റെ പരുക്ക് വിഡിയോ പങ്കുവച്ച് തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് താരം വ്യക്തമാക്കി. പിടി പ്രചുവാപ് ടീമിനായാണ് താരം കളിക്കുന്നത്. ഇവരുടെ ടീം 3–0ത്തിന് ജയിക്കുകയും ചെയ്തു. 

ENGLISH SUMMARY:

Thai Premier League action turned shocking when a pitch roller accidentally struck former Premier League star Andros Townsend. Fortunately, the player sustained no serious injuries and even returned to play, with his team, PT Prachuap FC, securing a 3-0 victory.