പെണ്‍കുട്ടിയെ ഒമ്പത് മാസം തുടര്‍ച്ചയായി പീഡിപ്പിച്ച രണ്ടാനച്ഛന് 22 വര്‍ഷം തടവും 24 ചൂരലടിയും ശിക്ഷ. സിംഗപ്പൂരിലാണ് സംഭവം. പെണ്‍കുട്ടിക്ക് 17 വയസ്സായതു മുതല്‍ ഇയാള്‍ കുട്ടിയെ സ്ഥിരമായി പീഡിപ്പിച്ചിരുന്നു. സ്വന്തം വാനില്‍വച്ചും രാത്രി വീട്ടില്‍ അമ്മയും സഹോദരങ്ങളും ഉറങ്ങുന്ന സമയത്തുമാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
പീഡനവിവരം പെണ്‍കുട്ടി അമ്മയെ അറിയിച്ചെങ്കിലും അമ്മ അത് വിശ്വസിച്ചില്ല. പെണ്‍കുട്ടി പരാതി നല്‍കിയപ്പോള്‍ പരാതി പിന്‍വലിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി കേസുമായി മുന്നോട്ടുപോകുകയായിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്നിന് 43കാരനായ രണ്ടാനച്ഛന് കോടതി ശിക്ഷ വിധിച്ചു. 22 വര്‍ഷം തടവും 24 ചൂരലടിയുമാണ് ശിക്ഷ. 2023 മുതല്‍ 2024 വരെയുള്ള കാലയളവില്‍ 12 തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ഇയാള്‍ സമ്മതിച്ചു.
‘പിരിയഡ്സിനിടെ സെക്സ് വേണം’ കാമുകന്‍റെ ഭീഷണി; കാമുകന്‍റെ നെഞ്ചില്‍ 28 തവണ കത്തികൊണ്ട് കുത്തി കാമുകി...
പീഡനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ പെണ്‍കുട്ടിക്ക് നഗ്നചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും അയച്ചിരുന്നു. ഇയാളുടെ പക്കല്‍നിന്ന് പ്രായപൂര്‍ത്തിയാകാത്തവരുടെ അശ്ലീല ദൃശ്യങ്ങളും കണ്ടെത്തി.
പെണ്‍കുട്ടിയുടെ ഫോണില്‍നിന്ന് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനായി ഇയാള്‍ കുട്ടിയുടെ ക്ലൗഡ് സ്റ്റോറേജിലേക്കും ആക്‌സസ് നേടിയിരുന്നു. എന്നാല്‍, കുട്ടി ഇതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്തുവച്ചത് കേസില്‍ നിര്‍ണായക വഴിത്തിരിവായി.
പെണ്‍കുട്ടി അമ്മയോട് പരാതി പറഞ്ഞെങ്കിലും തനിക്കാണ് കുട്ടി അശ്ലീല സന്ദേശങ്ങള്‍ അയച്ചതെന്നായിരുന്നു രണ്ടാനച്ഛന്റെ വാദം. ഇയാള്‍ ആരോപണം ചിരിച്ചുതള്ളി. കേസ് നല്‍കിയതോടെ പെണ്‍കുട്ടിയുടെ അമ്മയും കുട്ടിക്കെതിരെ തിരിഞ്ഞു.
തന്റെ ഇളയ സഹോദരങ്ങളെ രണ്ടാനച്ഛന്‍ എന്തെങ്കിലും ചെയ്യുമെന്ന ഭയന്നാണ് താന്‍ പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി വ്യക്തമാക്കി.
സന്ദേശങ്ങളും നഗ്നചിത്രങ്ങളും അമ്മയെ കാണിച്ചതോടെ ഇയാള്‍ക്ക് കുട്ടിയോട് പകയായി. തുടര്‍ന്ന് സ്വന്തം വാനില്‍വച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ ഇയാള്‍ കുട്ടിയുടെ മുഖം പഞ്ഞിപ്പാവകൊണ്ട് മൂടി. പിന്നീട് പലതവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളും പെണ്‍കുട്ടിയുടെ ഫോണിലെ സ്‌ക്രീന്‍ഷോട്ടുകളും പരിശോധിച്ച പൊലീസിന് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി വ്യക്തമായി. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.