ആര്‍ത്തവസമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കാമുകിയെ നിര്‍ബന്ധിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കാമുകനെ കുത്തിക്കൊന്ന യുവതിക്ക് 12 വര്‍ഷം തടവുശിക്ഷ. മലേഷ്യയിലാണ് സംഭവം. 2022ല്‍ നടന്ന കേസില്‍ ഈയടുത്താണ് ശിക്ഷ വിധിച്ചത്. തുടക്കത്തില്‍ 6 വര്‍ഷമായിരുന്നു ശിക്ഷ വിധിച്ചത്. എന്നാല്‍ പിന്നീട് കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഇത് 12 വര്‍ഷത്തേക്ക് ഉയര്‍ത്തുകയായിരുന്നു.
ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു ഇരുവരും. യുവതിക്ക് അന്ന് 19ഉം കാമുകന് 29ഉം ആയിരുന്നു പ്രായം.
വിനോദയാത്രയ്ക്ക് പോയ ഇരുവരും മുറിയെടുത്തു. തുടര്‍ന്ന് യുവാവ് യുവതിയെ ലൈംഗിംകബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ തനിക്ക് ആര്‍ത്തവമാണ് ഇപ്പോള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാനാകില്ല എന്നായിരുന്നു യുവതിയുടെ മറുപടി.
എന്നാല്‍ ഇതില്‍ കുപിതനായ യുവാവ് ഒരു കത്തിയെടുത്ത് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ യുവതി യുവാവിനെതിരെ പ്രതിരോധിച്ചു. തുടര്‍ന്ന് ഇരുവരും മല്‍പ്പിടുത്തത്തിലേര്‍പ്പെടുകയും യുവതി കത്തി പിടിച്ചുവാങ്ങി യുവാവിന്‍റെ നെഞ്ചത്ത് കുത്തുകയുമായിരുന്നു. യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പോസ്റ്റ്‍മോര്‍ട്ടത്തില്‍ യുവതി 28 തവണയാണ് യുവാവിനെ കുത്തിയതെന്ന് കണ്ടെത്തി. നെഞ്ചിലേറ്റ കുത്തുകളാണ് മരണകാരണം.
എ ഐ ക്യാമറകള്‍ വഴിയുള്ള നിയമലംഘനങ്ങള്‍; പിഴ ഈടാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി സംസ്ഥാനം...
യുവതിയെ കൊലപാതക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് യുവതിക്ക് ആറ് വര്‍ഷം തടവുശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ യുവാവിന്‍റെ കുടുംബം ശിക്ഷ ഉയര്‍ത്തണമെന്ന ആവശ്യവുമായി അപ്പീല്‍ സമര്‍പ്പിക്കുകയും യുവതിയുടെ ശിക്ഷ കോടതി ഇരട്ടിയായി ഉയര്‍ത്തുകയുമായിരുന്നു. യുവതിയുടെ പ്രായം കണക്കിലെടുത്തായിരുന്നു ആദ്യ ശിക്ഷ എന്നാല്‍ യുവതി യുവാവിനെ കൊന്ന രീതി അത്യന്തം മൃഗീയമായിരുന്നെന്നും ഇതുകൊണ്ടാണ് ശിക്ഷ വര്‍ധിപ്പിച്ചത് എന്നുമാണ് കോടതിയുടെ നിരീക്ഷണം. യുവതിയുടെ ആദ്യ ശിക്ഷ വിധിച്ചത് 2022ലായിരുന്നു. ഈ കാലഘട്ടം തൊട്ടുള്ള 12 വര്‍ഷം ശിക്ഷയായി കൂട്ടിയാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി.