രോഗിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട മനോരോഗ വിദഗ്ധ അറസ്റ്റില്‍. യുഎസ് ഫ്ലോറിഡ പൈന്‍ക്രസ്റ്റിലാണ് സംഭവം. മിഷേല്‍ ലുക്കൗ റെബോറ എന്ന 32കാരി സൈക്കോതെറാപിസ്റ്റാണ് പിടിയിലായത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 42കാരനായ രോഗി ലഹരി ആസക്തിക്ക് ചികില്‍സ തേടി എത്തിയതായിരുന്നു. എന്നാല്‍ രോഗിയെ മിഷേല്‍ ക്ലിനിക്കിനടുത്തുള്ള തന്‍റെ അമ്മയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നു.
2025 ജൂണ്‍ കാലഘട്ടത്തിലാണ് മിഷേലിനടുത്ത് ചികില്‍സയ്ക്കായി ഇയാള്‍ എത്തുന്നത്. ലഹരിക്കടിമയായിരുന്നതിനാല്‍ നിര്‍ബന്ധിത പൊലീസ് ചികില്‍സയിലായിരുന്നു ഇയാള്‍. എന്നാല്‍ ചികില്‍സയ്ക്കിടെ യുവാവിനോട് തന്‍റെ അമ്മയുടെ വസതിയിലേക്ക് വരണമെന്ന് മിഷേല്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ചികില്‍സാ സംബന്ധമായിട്ടായിരുന്നു ഇതെന്നാണ് മിഷേല്‍ പറഞ്ഞത്. എന്നാല്‍ വീട്ടിലെത്തിയ ആളുമായി മിഷേല്‍ ലൈംഗിബന്ധത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഇതാവര്‍ത്തിച്ചു. രോഗിയെ ചികില്‍സ തുടരാന്‍ പ്രേരിപ്പിക്കാനും മാനസിക സമ്മര്‍ദം കുറയ്ക്കാനുമാണ് താന്‍ ഇത് ചെയ്യുന്നത് എന്ന് ഇയാളോട് മിഷേല്‍ പറഞ്ഞു. പുറത്താരോടും പറയരുതെന്നും ചട്ടം കെട്ടി.
വിവാദങ്ങള്‍ക്കിടെ പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഖില്‍ എന്‍ആര്‍ഡിയുടെ മുന്‍ ഭാര്യ...
എന്നാല്‍ ചികില്‍സ അവസാനിച്ചതോടെ യുവതി യുവാവിനെ അവഗണിക്കാന്‍ തുടങ്ങി. ഇതോടെ യുവാവ് സ്വകാര്യ ചാനലിനോട് മാനസികാരോഗ്യവിദഗ്ധ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന് വെളിപ്പെടുത്തുകയായിരുന്നു.
പിന്നാലെ പൊലീസ് കേസെടുത്തതോടെ മിഷേല്‍ കീഴടങ്ങി. തുടര്‍ന്ന് 5000 ഡോളറിന് മിഷേലിനെ ജാമ്യത്തില്‍ വിടുകയായിരുന്നു. മിഷേലിനെതിരെ കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചുമത്താനാണ് സാധ്യത.