Untitled design - 1

നേപ്പാള്‍ പ്രളയത്തിന്‍റെ പതിനൊന്നാം നാള്‍ അദ്ഭുതകരമായ രണ്ട് അതിജീവനം. തകര്‍ന്ന വീടിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 64 വയസുകാരിയെയും അപ്പര്‍ ത്രിശൂലി ടണലില്‍നിന്ന് ചൈനീസ് പൗരനേയും രക്ഷിച്ചു. ദുരന്തത്തില്‍ മരണം 1,334 ആയി.

 

നുവാക്കോട്ടിലെ ബത്രാവതിയില്‍ നാലുനിലക്കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് 64 കാരിയായ ചന്ദ്രിക കുമാരി ശ്രേഷ്ഠയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. അബോധാവസ്ഥയില്‍ ആയിരുന്നു ഇവര്‍.

 

Also read: നേപ്പാൾ മിന്നൽ പ്രളയം: മരണം 1344 ആയി; കാണാതായവരിൽ 275 ഇന്ത്യക്കാരും

 

അപ്പര്‍ ത്രീശൂലി 1 ജലവൈദ്യുതി പദ്ധതിയുടെ തുരങ്കത്തില്‍ 225 മീറ്റര്‍ ഉള്ളില്‍ നിന്ന് ലുഹായ്താവോ എന്ന ചൈനീസ് പൗരനെ നേപ്പാള്‍ കരസേനയും വിദേശ ദൗത്യസംഘവും ചേര്‍ന്ന് രക്ഷിച്ചു. ഇരുവരെയും കാഠ്മണ്ഡുവിലെ സൈനിക ആശുപത്രിയിലേക്ക് ഹെലികോപ്റ്ററില്‍ എത്തിച്ചു. അപ്പര്‍ ത്രിശൂലി 1 തുരങ്കത്തില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. 275 ഇന്ത്യക്കാരടക്കം 4886 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. ഡി.എന്‍.എ സാംപിളുകള്‍ ശേഖരിച്ച ശേഷം 1,030 മൃതദേഹങ്ങള്‍ സംസ്കരിച്ചു. കാണാതായ ഇന്ത്യക്കാരുടെ ബന്ധുക്കളുടെ ഡിഎൻഎ പരിശോധന വിവിധ സംസ്ഥാനങ്ങളിലായി തുടരുകയാണ്. 

ENGLISH SUMMARY:

Nepal flood rescue efforts have led to two miraculous survivals, with an elderly woman and a Chinese national being rescued from devastating conditions. These remarkable rescues highlight the ongoing efforts amidst the tragic toll of the Nepal floods.