പട്ടായയിലെ ഹാർഡ് റോക്ക് ഹോട്ടലിലെത്തിയ യു.എസ്. വിമാനവാഹിനിക്കപ്പലായ യു.എസ്.എസ്. എബ്രഹാം ലിങ്കണിലെ ഉദ്യോഗസ്ഥർ. (ഫോട്ടോ: ആന്റണി വാലസ് / എ.എഫ്.പി.)

  • നാവികർക്ക് ദ്വീപുകൾ സന്ദർശിക്കാമെങ്കിലും കഞ്ചാവ് ഉപയോഗം, വാട്ടർ സ്പോർട്സുകൾ, സോയ് 6 തെരുവിലെ രാത്രികാല വിനോദങ്ങൾ എന്നിവയ്ക്ക് പൂർണ്ണ വിലക്കേർപ്പെടുത്തി.

യു.എസ് നേവിയുടെ യുദ്ധക്കപ്പലായ യുഎസ്‍എസ് എബ്രഹാം ലിങ്കണിലെ സൈനികര്‍ തായ്‍ലാന്‍ഡില്‍. ഒമ്പത് മാസത്തെ വിന്യാസത്തിന് ചെറിയ ഇടവേള എടുക്കുകയാണ് ലക്ഷ്യം. പട്ടായയില്‍ നിന്നും 30 കിലോ മീറ്റര്‍ അകലെ ലാം ചബാങ് തുറമുഖത്താണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. അഞ്ചു ദിവസമാണ് സൈനികര്‍ പട്ടായയില്‍ ചെലവഴിക്കുക. 

Also Read: 5,000 യുഎസ് സൈനികർ പട്ടായയിലെത്തുന്നു; ലൈംഗികത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് തായ് സർക്കാർ; കാരണം ഇങ്ങനെ

നാവികർക്ക് വിശ്രമം അനുവദിക്കാനും ഊർജം വീണ്ടെടുക്കാനുമുള്ള അവസരമാണിതെന്ന് ഗ്രൂപ്പ് 3 കമാൻഡർ റിയർ അഡ്മിറൽ റോബർട്ട് ലൗഫ്രാൻ പ്രസ്താവനയിൽ പറഞ്ഞു. ശനിയാഴ്ചയോടെ കപ്പല്‍ യു.എസിലേക്ക് മടക്ക യാത്ര ആരംഭിക്കും. യുഎസ് സൈനികരുടെ സുരക്ഷയ്ക്കും പ്രശ്നങ്ങളില്‍പെടാതിരിക്കാനും തായ് പൊലീസിന്‍റെ കര്‍ശന നിരീക്ഷണത്തിനൊപ്പം നേവിയുടെ പട്രോളിങുമുണ്ടാകും.

അഞ്ചു ദിവസമാണ് യുഎസ് നാവികര്‍ പട്ടായയില്‍ ചെലവഴിക്കുക. എന്നാല്‍ തായ്‍ലന്‍ഡ് ടൂറിസത്തിലെ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കാന്‍ യുഎസ് സൈനികര്‍ക്ക് സാധിക്കില്ല. ദ്വീപുകള്‍ സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടെങ്കിലും ജെറ്റ് സ്കീവിംഗ്, പാരഗ്ലൈഡിങ് പോലുള്ള വാട്ടര്‍ സ്പോര്‍ട്സുകളില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ട്. പട്ടായയില്‍ ഒട്ടേറെ ലഹരിവില്‍പന കേന്ദ്രങ്ങളുണ്ടെങ്കിലും , ഇവിടെ പോകാനും ലഹരി ഉപയോഗിക്കാനും യു.എസ് നാവികര്‍ക്ക് വിലക്കാണ്. 

Also Read: സർക്കാരിന്‍റെ സൗജന്യ ഉച്ചഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും ഗുരതരാവസ്ഥയില്‍

ഗോ-ഗോ ബാറുകൾക്ക് പേരുകേട്ട പട്ടായയിലെ 'സോയ് 6' തെരുവ് ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ സൂര്യാസ്തമയത്തിന് ശേഷം പ്രവേശിക്കുന്നതിനും വിലക്കുണ്ട്. തായ്‍ലന്‍ഡില്‍ വേശ്യാവൃത്തി നിയമപരമായി നിരോധിച്ചതാണെന്ന് തായ്‍ പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍  25000ത്തിനും 50000 ത്തിനും ഇടയില്‍ ലൈംഗിക തൊഴിലാളികള്‍ തായ്‍ലാന്‍ഡിലുണ്ടെന്നാണ് കണക്ക്. പട്ടായയിൽസ്ഥിതി ചെയ്യുന്ന സോയ് 6 തെരുവിലാണ് ഇവരില്‍ ഭൂരിഭാഗവുമുള്ളത്. 

യുദ്ധകപ്പല്‍ എത്തുന്നതിന് മുന്‍പ് പ്രദേശത്ത് തായ് ഉദ്യോഗസ്ഥര്‍ സുരക്ഷാ യോഗങ്ങൾ നടത്തുകയും ന്യായമായ വില ഈടാക്കാനും സന്ദർശകരോട് നന്നായി പെരുമാറാനും ബിസിനസുകാരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അഞ്ച് ദിവസത്തിനിടെ 5,000 പേരുടെ ചെലവാക്കലിലൂടെ വലിയ സാമ്പത്തിക മുന്നേറ്റമാണ് തായ്‍ലാന്‍‍ഡ് പ്രതീക്ഷിക്കുന്നത്. ഓരോരുത്തരും ദിവസം 100 മുതൽ 150 ഡോളർ വരെ ചെലവഴിച്ചാൽ 2.5 മില്യൺ മുതൽ 3.75 മില്യൺ ഡോളർ വരെ തായ്‍ലന്‍‍ഡില്‍ ചെലവഴിക്കാൻ കഴിയുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. റസ്റ്റോറന്റുകൾ, ബാറുകൾ, ഹോട്ടലുകൾ, മസാജ് പാർലറുകൾ, ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർ എന്നിവര്‍ക്ക് ഇതില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ സാധിക്കും. 

ENGLISH SUMMARY:

Sailors aboard the US Navy aircraft carrier USS Abraham Lincoln have arrived in Thailand for a five-day shore leave following a nearly nine-month deployment. Anchored at Laem Chabang port, the 5,000 crew members are expected to inject up to 3.75 million dollars into the local Pattaya economy. However, military command and local authorities have imposed strict regulations prohibiting water sports, cannabis consumption, and nightlife visits to high-risk areas like Soi 6. Both Thai police and US Navy patrols will monitor the troops to ensure safety and order throughout their stay.