യുവതികള്‍ക്കൊപ്പം ലഹരിമരുന്നുമായി ബുദ്ധമതസന്യാസി  തായ്ലന്‍ഡില്‍ അറസ്റ്റിലായി. അറസ്റ്റിലാകുമ്പോള്‍ ഇയാള്‍ക്കൊപ്പം മുറിയില്‍ രണ്ട് സ്ത്രീകളുണ്ടായിരുന്നു. പരിശോധനയില്‍ 900 മെത്തഫിറ്റമിന്‍ ഗുളികളും ഇവിടെ നിന്ന് കണ്ടെടുത്തു. ഇതില്‍ 200 ഗുളികകള്‍ ഇയാള്‍ സ്വന്തം വസ്ത്രങ്ങളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

ഒക്ടോബര്‍ 27നാണ് ചോന്‍ ബുരി പ്രവിശ്യയിലെ ബുദ്ധവിഹാരകേന്ദ്രത്തില്‍ ഒരു ലഹരിക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിയത്. സന്യാസിയുടെ മുറിയില്‍ എത്തിയ പൊലീസ് രണ്ട് സ്ത്രീകളെ കണ്ട് അന്തംവിട്ടു. രണ്ട് സ്ത്രീകളും ദമ്പതിമാരാണെന്നും ലഹരി ഉപഭോക്താക്കളാണെന്നും കണ്ടെത്തി. ഇയാളുടെ മുറിയില്‍ നിന്ന് മറ്റ് ലഹരി പദാര്‍ഥങ്ങളും കണ്ടെത്തി. കണ്ടെത്തിയ എല്ലാ ലഹരിയും തന്‍റേത് തന്നെയാണെന്ന് സന്യാസി പൊലീസിനെ അറിയിച്ചു. 

മുന്‍പ് ലഹരിക്കേസില്‍ അറസ്റ്റിലായി അഞ്ച് വര്‍ഷം ജയിലില്‍ കിടന്ന് പുറത്തുവന്നയാളാണ് സന്യാസി. താന്‍ ആദ്യം ലഹരിക്കടിമയായെന്നും പിന്നാലെ ശിഷ്യന്‍മാരെയും അനുയായികളെയും ലഹരി ഉപയോഗിക്കാന്‍ പ്രോല്‍സാഹിപ്പിച്ചിരുന്നെന്നും സന്യാസി സമ്മതിച്ചു. ഇയാള്‍ക്കെതിരെ  ലഹരി വില്‍പ്പന നടത്തിയതിനും കൈവശം വച്ചതിനും കേസെടുത്തു. യുവതികള്‍ക്കെതിരെ ലഹരി ഉപയോഗത്തിനാണ് കേസെടുത്തിരിക്കുന്നത്. 

 

ENGLISH SUMMARY:

Buddhist monk arrested Thailand drugs is the main topic of this breaking news report detailing a scandalous raid at a monastery in Chon Buri. Authorities discovered hundreds of methamphetamine pills and two women inside the monk's living quarters during the operation.