സുന്നത്ത് ശസ്ത്രക്രിയയ്ക്കിടെ ലിംഗം മുറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ കുട്ടിയ്ക്ക് 113,371 ഡോളര്‍ (ഏകദേശം 1.08 കോടി) നഷ്ടപരിഹാരം വിധിച്ച് മലേഷ്യന്‍ കോടതി. സ്വകാര്യ സ്ഥാപനം നടത്തിയ ശസ്ത്രക്രിയയില്‍ കുട്ടിയുടെ ലിംഗത്തില്‍ വലിയ മുറിവുണ്ടാകുകയും തുന്നിച്ചേര്‍ത്ത ഭാഗത്ത് വലിയ വീക്കവും മുറിപ്പാടും ഉണ്ടാവുകയുമായിരുന്നു. ഇതോടെ അവയവത്തിന്‍റെ സ്വഭാവിക രൂപം നഷ്ടപ്പെട്ടു. മാര്‍ച്ച് 2023ന് നടന്ന കേസില്‍ തിങ്കളാഴ്ചയാണ് കോടതി വിധി പറഞ്ഞത്.
സുന്നത്ത് ശസ്ത്രക്രിയയില്‍ വിദഗ്ധരായ ഡോക്ടര്‍മാരെക്കൊണ്ട് കേസ് പരിശോധിച്ചപ്പോഴാണ് ശസ്ത്രക്രിയയിലെ പിഴവാണ് വലിയ പ്രശ്നങ്ങള്‍ കാരണമായതെന്ന് കണ്ടെത്തി. ശസ്ത്രക്രിയ ചെയ്ത ആളുടെ അശ്രദ്ധയാണ് പ്രധാനകാരണമെന്നും കോടതി കണ്ടെത്തി. കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ നിന്ന് സാധാരണയില്‍ കൂടുതല്‍ അഗ്രചര്‍മം മുറിച്ചെടുത്തതാണ് പ്രശ്നമായത്. ലിംഗം വീങ്ങിയതോടെ കുട്ടി അതികഠിനമായ വേദന സഹിച്ചാണ് ആശുപത്രിയില്‍ ദിവസങ്ങള്‍ തള്ളിനീക്കിയത്. തുടര്‍ന്ന് സ്കിന്‍ ഗ്രാഫ്റ്റിങ് രീതിയിലൂടെ കുട്ടിയുടെ ലിംഗത്തിലെ മുറിവുകള്‍ ഉണക്കുകയായിരുന്നു.
സഹായമല്ല, ദുരന്തത്തിന് ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് നേപ്പാള്‍...
ലേസര്‍ ശസ്ത്രക്രിയ നടത്താനായിരുന്നു കുട്ടിയുടെ അമ്മയുടെ ആദ്യ തീരുമാനം. എന്നാല്‍ പഴയ രീതി തന്നെയാണ് ഉത്തമം എന്ന് ഡോക്ടര്‍ പറയുകയായിരുന്നു. ശസ്ത്രക്രിയ പാളിയതോടെ കുട്ടിയുടെ അമ്മ സമൂഹമാധ്യമത്തിലൂടെ സംഭവം വെളിപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ അമ്മയ്ക്കെതിരെ ക്ലിനിക് അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തു. തുടര്‍ന്നാണ് വസ്തുതകള്‍ വെളിച്ചത്തുവന്നതും കോടതി നഷ്ടപരിഹാരം വിധിച്ചതും.