Image Credit: AFP

  • 'കാനഡയിലെ ജനങ്ങള്‍ക്ക് എല്ലാത്തിനെയും അതതിന്‍റെ പേരില്‍ വിളിക്കാനറിയാം. ഈ തടാകം എന്നും ഒന്‍റേറിയോ തടാകം തന്നെയായിരുന്നു. ഇന്നും, എന്നും എപ്പോഴും'- കാര്‍ണി കാനഡയുടെ നിലപാട് വ്യക്തമാക്കി

വ്യാപര യുദ്ധം രൂക്ഷമായതിന് പിന്നാലെ കാനഡയെ പ്രകോപിപ്പിക്കാന്‍ 'ലേക്ക് ഒന്‍റേറിയോ'യുടെ പേര് മാറ്റി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. 'ലേക്ക് അമേരിക്ക'യെന്ന് നാമകരണം ചെയ്തുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു.  യുഎസിനും കാനഡയ്ക്കും ഇടയിലൂടെ ഒഴുകുന്ന 'ലേക്ക് ഒന്‍റേറിയോ'യുടെ 52 ശതമാനവും കാനഡയിലാണുള്ളത്. ഓവല്‍ ഓഫിസില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് 'ലേക്ക് ഒന്‍റേറിയോ''യുടെ പേര് മാറ്റുന്നുവെന്ന് ട്രംപ് പ്രഖ്യാപിച്ചത്. 'കുറേക്കാലമായി ഞാന്‍ മാറ്റാനിരുന്ന പേരാണിത്. 'ലേക്ക് ഓഫ് അമേരിക്ക' എന്നാകും ഇനി അറിയപ്പെടുക'- ട്രംപ് വിശദീകരിച്ചു.

WILSON, NEW YORK - AUGUST 27: Seagulls perch at Wilson Pier along Lake Ontario August 27, 2026 in Wilson, New York. U.S. President Donald Trump today signed an executive order renaming the smallest by surface area of the five Great Lakes, Lake America. John Normile/Getty Images/AFP (Photo by John Normile / GETTY IMAGES NORTH AMERICA / Getty Images via AFP)

അതേസമയം, ട്രംപിന്‍റെ പേരുമാറ്റത്തെ കാനഡ തള്ളി. 400 വര്‍ഷം പഴക്കമുള്ള പേരാണ് 'ലേക്ക് ഒന്‍റേറിയോ' എന്നതെന്നും കാനഡയും യുഎസും പോലും നിലവിലില്ലാതിരുന്ന കാലത്തേതാണെന്ന് ചരിത്രം പറയുന്നുവെന്നും കാനഡ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. 'വെന്‍ഡറ്റ് പദമായ ഒന്‍റേറിയോ എന്ന വാക്കിന്‍റെ അര്‍ഥം മനോഹരമെന്നാണ്. അതില്‍ നിന്നാണ് ലേക്കിന് ആ പേര് ലഭിച്ചത്. കനേഡിയന്‍ കോണ്‍ഫെഡറേഷനും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും നിലവില്‍ വരുന്നതിന് മുന്‍പേ പിറന്ന പേരാണിത്'- കാര്‍ണി വ്യക്തമാക്കി. ' യുഎസ്  മാറിക്കൊണ്ടിരിക്കുകയാണെന്ന് നമുക്കറിയാം. അവരുടെ വ്യാപാര ബന്ധങ്ങള്‍, വിദേശനയം, ദേശീയ സ്മാരകങ്ങള്‍, ഇതെല്ലാം മാറുകയാണ്. കാനഡയിലെ ജനങ്ങള്‍ക്ക് എല്ലാത്തിനെയും അതതിന്‍റെ പേരില്‍ വിളിക്കാനറിയാം. ഈ തടാകം എന്നും ഒന്‍റേറിയോ തടാകം തന്നെയായിരുന്നു. ഇന്നും, എന്നും എപ്പോഴും'- കാര്‍ണി കാനഡയുടെ നിലപാട് വ്യക്തമാക്കി.

നേരത്തെ 'ഗള്‍ഫ് ഓഫ് മെക്സിക്കോ'യുടെ പേര് 'ഗള്‍ഫ് ഓഫ് അമേരിക്ക'യെന്ന് മാറ്റിയ ട്രംപിന്‍റെ നടപടിയും ഏറെ വിമര്‍ശനം നേരിട്ടിരുന്നു. അതേസമയം വ്യാപാര യുദ്ധത്തിന്‍റെ തുടര്‍ച്ചയാണിതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 20 ബില്യണ്‍ വരുന്ന കാനഡയുടെ ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം ഇറക്കുമതി തീരുവയാണ് വാഷിങ്ടണ്‍ ഏര്‍പ്പെടുത്തിയത്. ഇതിന് പകരമായി 700 യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 15 മുതല്‍ 50 ശതമാനം വരെ തീരുവ കാന‍ഡയും ഏര്‍പ്പെടുത്തി. സെപ്റ്റംബര്‍ എട്ടിനാണ് കാനഡ ഏര്‍പ്പെടുത്തിയ തീരുവ പ്രാബല്യത്തില്‍ വരിക. 

ENGLISH SUMMARY:

US President Donald Trump has issued an executive order renaming Lake Ontario to "Lake of America," escalating an ongoing trade war and diplomatic row with Canada. Speaking at the Oval Office, Trump claimed the name change was long overdue for the body of water shared between both nations, 52 percent of which lies in Canada. Canadian Prime Minister Mark Carney rejected the move, highlighting that the 400-year-old Wyandot-derived name meaning "beautiful water" predates the formation of both countries and will remain unchanged in Canada. The territorial naming dispute comes amid heavy tariff crossfire, with the US implementing 50 percent import duties on $20 billion worth of Canadian goods and Canada retaliating with 15 to 50 percent duties on 700 American items.