Image credit: X
വിമാനയാത്രയ്ക്കിടെ സീറ്റില്‍ യുവതി മലവിസര്‍ജനം ചെയ്തതിനെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ ബഹളം. എയര്‍ ഏഷ്യയുടെ മലേഷ്യയില്‍ നിന്ന് ചൈനയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് സംഭവം. വിമാനത്തിലെ ശുചിമുറിയിലേക്ക് യുവതി എത്തുന്നതിന് തൊട്ടുമുന്‍പ് വിസര്‍ജ്യം നിലത്ത് വീഴുകയായിരുന്നു. ഓഗസ്റ്റ് 18ന് രാത്രി രണ്ടുമണിയോടെ സംഭവമുണ്ടായതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാത്രിയായതിനാല്‍ യാത്രക്കാര്‍ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നു. പെട്ടെന്ന് രൂക്ഷമായ ദുര്‍ഗന്ധം പരന്നതോടെ ജീവനക്കാരോട് യാത്രക്കാര്‍ പരാതിപ്പെട്ടു. അപ്പോഴാണ് ഒരു യുവതി ധൃതിയില്‍ ശുചിമുറിയിലേക്ക് ഒരു ബാഗുമായി ഓടിപ്പോകുന്നത് കണ്ടത്. പക്ഷേ ശുചിമുറിയില്‍ കയറും മുന്‍പ് വിസര്‍ജിച്ച് പോകുകയായിരുന്നു.
ഇതോടെ വിമാന ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് യുവതിയുടെ സീറ്റിലും നടന്ന് പോയ വഴിയിലും വിസര്‍ജ്യം കണ്ടെത്തിയത്. യാത്രക്കാര്‍ യുവതിയോട് കുപിതയായെങ്കിലും ഇവര്‍ക്ക് ശാരീരിക സുഖമില്ലായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. വേഗത്തില്‍ വിമാന ജീവനക്കാര്‍ സീറ്റും വിസര്‍ജ്യം വീണയിടങ്ങളും വൃത്തിയാക്കി. പക്ഷേ 40 മിനിറ്റോളം യാത്രക്കാര്‍ക്ക് ദുര്‍ഗന്ധം സഹിക്കേണ്ടി വന്നുവെന്ന് ഏഷ്യ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമാനം ചൈനയില്‍ എത്തിയതിന് പിന്നാലെ അതിവേഗം യാത്രക്കാരെ പുറത്തിറക്കി വൃത്തിയാക്കി. അതേസമയം, സംഭവം പിഴവില്ലാതെ കൈകാര്യം ചെയ്ത ജീവനക്കാരെ താന്‍ അഭിനന്ദിക്കുന്നുവെന്നും യാത്രക്കാരുടെ സുരക്ഷിതത്വമാണ് എപ്പോഴും വലിയതെന്നും എയര്‍ ഏഷ്യ ചൈന ജനറല്‍ മാനേജര്‍ ഫ്രാങ്ക് ടാങ് പറഞ്ഞു. സ്ഥിതി മനസിലാക്കിയുള്ള മറ്റ് യാത്രക്കാരുട െപരുമാറ്റത്തെയും താന്‍ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.