• സമുദ്രത്തിനടിയിലാണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേയും ഇന്തൊനീഷ്യൻ അധികൃതരും അറിയിച്ചു. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

കിഴക്കൻ ഇന്തൊനീഷ്യയിലെ ഫ്ലോറസ് ദ്വീപിന് സമീപം ഇന്ന് പുലർച്ചെ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. സമുദ്രത്തിനടിയിലാണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേയും ഇന്തൊനീഷ്യൻ അധികൃതരും അറിയിച്ചു. ഭൂചലനത്തെ തുടർന്ന് സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.  Also Read: രാത്രി നടുറോ‍ഡിലേക്ക് മുട്ടിലിഴഞ്ഞെത്തി കുട്ടി; മിന്നായം പോലെ കണ്ട് ഡ്രൈവര്‍! അദ്ഭുത രക്ഷ

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഫ്ലോറസ് ദ്വീപിന്റെ വടക്കൻ തീരത്തിന് സമീപം, എൻഡെയിൽ നിന്ന് ഏകദേശം 68 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ്. പ്രധാന ഭൂചലനത്തിന് പിന്നാലെ അതേ മേഖലയിൽ 5.6, 5.9 തീവ്രതയുള്ള ശക്തമായ തുടർചലനങ്ങൾ ഉണ്ടായി. പിന്നീട് 6.1 തീവ്രതയുള്ള മറ്റൊരു ശക്തമായ തുടർചലനവും റിപ്പോർട്ട് ചെയ്തു.

ജപ്പാനിൽ നിന്ന് തെക്കുകിഴക്കൻ ഏഷ്യയിലൂടെ പസഫിക് സമുദ്ര മേഖലയിലുടനീളം വ്യാപിച്ചുകിടക്കുന്ന ശക്തമായ ഭൂകമ്പ പ്രവർത്തന മേഖലയായ ‘റിങ് ഓഫ് ഫയർ’ എന്ന പ്രദേശത്താണ് ഇന്തൊനീഷ്യയും സമീപ രാജ്യങ്ങളും സ്ഥിതി ചെയ്യുന്നത്. അതിനാൽ ഇവിടെ ഭൂകമ്പങ്ങൾ പതിവാണ്.

TOPSHOT - Damaged houses are seen following a 7.7-magnitude earthquake in Ruteng, Manggarai, East Nusa Tenggara, on August 15, 2026. A strong 7.7-magnitude earthquake struck off Flores island in eastern Indonesia early on August 15, the US Geological Survey and Indonesian authorities said, triggering a tsunami warning and prompting hundreds to evacuate. (Photo by SELO / AFP)

ഇന്തൊനീഷ്യയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഭൂചലനങ്ങളിലൊന്ന് 2004-ലെ 9.1 തീവ്രതയുള്ള ഭൂചലനമാണ്. സുമാത്ര തീരത്തിന് സമീപം ഉണ്ടായ ഈ ഭൂചലനം വൻ സൂനാമിക്ക് കാരണമാവുകയും മേഖലയിലാകെ ഏകദേശം 2.20 ലക്ഷം പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഇതിൽ ഏകദേശം 1.70 ലക്ഷം പേർ ഇന്തൊനീഷ്യയിലായിരുന്നു.

ENGLISH SUMMARY:

A powerful 7.7-magnitude earthquake struck near Indonesia's Flores Island in the early hours of today. According to the United States Geological Survey (USGS) and Indonesian authorities, the earthquake occurred beneath the sea. Following the quake, a tsunami warning was issued, and hundreds of residents were evacuated to safer locations.