TAGS

പൊതു പാര്‍ക്കില്‍ തുറന്നയിടത്ത് ഇരുന്ന് ലൈംഗികപ്രവര്‍ത്തി ചെയ്ത യുവതിയേയും യുവാവിനെയും തിരഞ്ഞ് സിംഗപ്പൂര്‍ പൊലീസ്. യുവതി ഉച്ചത്തില്‍ ശബ്ദങ്ങളുണ്ടാക്കാന്‍ തുടങ്ങിയതോടെ ശല്യം സഹിക്കവയ്യാതെ പ്രദേശവാസി തെളിവിനായി വിഡിയോ എടുത്ത് പരാതി നല്‍കുകയായിരുന്നു. സിംഗപ്പൂര്‍ യിസ്വാനിലാണ് സംഭവം.

തന്‍റെ വീടിന്‍റെ ബാല്‍ക്കണിയില്‍ ഇരിക്കുകയായിരുന്ന യുവാവ് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പാര്‍ക്കിലെ ബഞ്ചിലിരിക്കുന്ന യുവാവിനെയും യുവതിയേയും ശ്രദ്ധിക്കുന്നത്. യുവാവിന്‍റെ കൈ യുവതിയുടെ വസ്ത്രത്തിനടിയിലായിരുന്നു. യുവതി തന്‍റെ ഫോണിലും നോക്കിയിരുന്നു. ഏകദേശം അരമണിക്കൂറോളം ഇരുവരുടെയും പ്രവര്‍ത്തി തുടര്‍ന്നെന്ന് യുവാവ് പരാതിയില്‍ പറയുന്നു. ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെ അശ്ലീല പ്രവര്‍ത്തി കണ്ട് തനിക്ക് അറപ്പ് വന്നെന്ന് യുവാവ് വ്യക്തമാക്കി. രാത്രിയായിരുന്നെങ്കില്‍ പോലും ഏറെ പ്രകാശമുള്ള സ്ഥലമായിരുന്നെന്നും, ശബ്ദം ഉറക്കെ മുഴങ്ങുകയായിരുന്നെന്നും യുവാവ് പറഞ്ഞു. 

എന്നാല്‍ എന്തുകൊണ്ട് യുവാവ് അരമണിക്കൂര്‍ ഇരുന്ന് അശ്ലീല ദൃശ്യം കണ്ടെന്നും ആ സമയത്ത് പൊലീസിനെ വിളിക്കാതെ എല്ലാം കഴിഞ്ഞ് എന്തുകൊണ്ട് പരാതി കൊടുത്തെന്നും കമന്‍റില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 

സിംഗപ്പൂരിലെ നിയമപ്രകാരം പൊതുസ്ഥലത്തിരുന്ന് ലൈംഗിക വേഴ്ചയോ അത്തരം അശ്ലീല പ്രവൃത്തികളോ ചെയ്യുന്നത് കുറ്റകരമാണ്. സിംഗപ്പൂർ പീനൽ കോഡ് സെക്ഷൻ 294 (Section 294 of the Penal Code) പ്രകാരം ഇത് മൂന്ന് മാസം വരെ തടവോ, പിഴയോ, രണ്ടും കൂടിയോ ലഭിക്കാവുന്ന ഒരു കുറ്റമാണ്. കൂടാതെ പൊതുസ്ഥലത്തെ പൊതുശല്യത്തിനും അക്രമണ സ്വഭാവമില്ലാത്ത നഗ്നതയ്ക്കും മറ്റ് സമാന നിയമങ്ങൾ പ്രകാരം പിഴയും തടവും ലഭിക്കാം.

ENGLISH SUMMARY:

Singapore police are searching for a young couple engaged in sexual activity in a public park. A resident reported the incident after being disturbed by loud noises, providing video evidence to the authorities.