In this Jan. 1, 2018 photo, marijuana plants are for sale at Harborside marijuana dispensary in Oakland, Calif. Attorney General Jeff Sessions is going after legalized marijuana. Sessions is rescinding a policy that had let legalized marijuana flourish without federal intervention across the country. That's according to two people with direct knowledge of the decision. (AP Photo/Mathew Sumner)
രാജ്യത്താകമാനം കഞ്ചാവ് നിരോധനം നിലനിൽക്കെ വിരുദ്ധ നിലപാടുമായി നേപ്പാളിലെ ഗണ്ഡകി പ്രവിശ്യ. ഔഷധ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് കൃഷി ചെയ്യാനും ഉപയോഗിക്കാനുമാണ് ഗണ്ഡകി പ്രവിശ്യാ ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന നേപ്പാളില്‍ ഇത്തരത്തിലൊരു നിയമനിർമ്മാണം ഉണ്ടാകുന്നത് ആദ്യമായാണ്. പ്രവിശ്യാ തലവന്‍റെ അനുമതി ലഭിച്ചതിനെത്തുടർന്നാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്.
ഔദ്യോഗിക ലൈസൻസോടുകൂടി, സർക്കാരിന്‍റെ കര്‍ശന നിരീക്ഷണത്തിൽ ഔഷധ ആവശ്യങ്ങൾക്കായി മാത്രം കഞ്ചാവ് കൃഷി ചെയ്യാനാണ് പുതിയ നിയമം അനുവദിക്കുന്നത്. കഞ്ചാവ് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന കർഷകർ പ്രവിശ്യാ അധികാരികളിൽ നിന്ന് ഔദ്യോഗിക അനുമതി നേടേണ്ടതുണ്ട്. വിനോദസഞ്ചാര ആവശ്യങ്ങൾക്കല്ല, മറിച്ച് ഔഷധ ഉപയോഗം ലക്ഷ്യമിട്ടാണ് നിയമമെന്ന് അധികൃതർ വ്യക്തമാക്കി. ഭരണപക്ഷത്തിന്‍റെയും പ്രതിപക്ഷത്തിന്‍റെയും പിന്തുണയോടെയാണ് പ്രവിശ്യാ അസംബ്ലി നിയമം പാസാക്കിയത്.
അതേസമയം, നേപ്പാളില്‍ ദേശീയ തലത്തിൽ കഞ്ചാവ് കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അങ്ങിനിയിരിക്കെയാണ് പ്രവിശ്യാ തലത്തിലുള്ള ഈ ഇളവ്. രാജ്യത്ത് കഞ്ചാവ് ഉപയോഗിക്കുന്നവർക്ക് ഒരു മാസം വരെയും, വിൽപന നടത്തുന്നവർക്ക് പത്ത് വർഷം വരെയും തടവ് ശിക്ഷ ലഭിക്കുന്നതാണ് നിലവിലെ നിയമം.
1970 വരെ നേപ്പാളിൽ കഞ്ചാവ് പരസ്യമായി വിൽക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു. പിന്നീട് രാജ്യാന്തര സമ്മർദ്ദത്തെത്തുടർന്ന് ഇത് നിരോധിക്കുകയായിരുന്നു. എങ്കിലും ആഘോഷ വേളകളിൽ ഉൾപ്പെടെ നേപ്പാളിലെ സാംസ്കാരിക- ആത്മീയ ജീവിതത്തിന്‍റെ ഭാഗമായി കഞ്ചാവ് ഉപയോഗം തുടരുന്നുണ്ട്. പതിറ്റാണ്ടുകളായി, നേപ്പാളിന്‍റെ കഞ്ചാവുമായി ബന്ധപ്പെട്ട നിയമങ്ങൾ പുനഃപരിശോധിക്കണമെന്ന വാദവും ശക്തമാണ്. അതേസമയം, ഇന്ത്യയില്‍ 1985-ലെ നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് നിയമപ്രകാരം കഞ്ചാവ് ഉത്പാദനം, കൈവശം വെക്കൽ, വിൽപ്പന, വാങ്ങൽ എന്നിവ നിരോധിച്ചിട്ടുണ്ട്.
ഗണ്ഡകി പ്രവിശ്യ
നേപ്പാളിലെ ഏഴ് പ്രവിശ്യകളിൽ ഒന്നായ ഗണ്ഡകി, രാജ്യത്തെ ഏറ്റവും പ്രശസ്തമായ ട്രെക്കിങ് പാതകൾ, ഹിമാലയൻ കൊടുമുടികൾ, വിനോദസഞ്ചാര നഗരമായ പൊഖാറ എന്നിവയുടെ കേന്ദ്രമാണ്. ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയുമായി വാൽമീകിനഗറിൽ ഗണ്ഡകി ചെറിയ അതിർത്തി പങ്കിടുന്നുണ്ട്. ഗന്ധകിയില്‍ കഞ്ചാവ് നിയമവിധേയമാക്കുന്നത് മദ്യ വിൽപ്പനയും ഉപഭോഗവും വരെ നിരോധിച്ച ബിഹാറിനെ എങ്ങനെ ബാധിക്കുമെന്നാണ് ചര്‍ച്ച.