അഞ്ച് വയസുകാരനെ അമ്മ പട്ടിണിക്കിട്ട് കൊന്നെന്ന വാര്‍ത്ത വരുന്നത് ഹോങ്കോങില്‍ നിന്നാണ്. അഞ്ച് വയസായിട്ടും മരിക്കുമ്പോള്‍ കുഞ്ഞിനുണ്ടായിരുന്നത് 9.7 കിലോഗ്രാം ഭാരം മാത്രമായിരുന്നു. അതായത് കുട്ടിക്ക് മരിക്കുമ്പോള്‍ ശരാശരി രണ്ട് വയസുകാരനുണ്ടാവേണ്ടിയിരുന്ന ഭാരമായിരുന്നു ഉണ്ടായിരുന്നത് എന്നര്‍ഥം. 

പിന്നാലെ 37 വയസുള്ള അമ്മയ്ക്ക് 22 വര്‍ഷം തടവുശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. കോടതി അമ്മയുടെ പ്രവര്‍ത്തി നിഷ്ഠൂരവും ക്രൂരവും പീഡനാത്മകവുമാണെന്ന് നിരീക്ഷിച്ചു. 

കുട്ടി മരിച്ചത് 2022ലാണെങ്കിലും കേസിന് വിധി വന്നത് ഈ മാസമായിരുന്നു. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മരിച്ച സമയത്ത് വയറ്റില്‍ ഭക്ഷണത്തിന്‍റെ അംശം പോലുമുണ്ടായിരുന്നില്ല. ഇതുകൂടാതെ കുട്ടിയുടെ ശരീരത്തിലുടനീളം അങ്ങോളമിങ്ങോളമായി 129 മുറിവുകളുമുണ്ടായിരുന്നു. ഇതില്‍ പലതിന്‍റെയും ഉണക്കം പല രീതിയിലായതിനാല്‍ കുട്ടിയെ ഏറെക്കാലമായി പീഡിപ്പിച്ച് വരികയാണെന്ന് കണ്ടെത്തി. 

യുവതി കുട്ടിയെ ഇരുട്ടുമുറിയിലാണിട്ടിരുന്നത്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം പുറത്തിറക്കും. സെപ്റ്റംബര്‍ 2022ല്‍ താന്‍ കുട്ടിയെ തല്ലിക്കൊന്നെന്ന് യുവതി തന്‍റെ സുഹൃത്തിനെ വിളിച്ചുപറഞ്ഞു. തുടര്‍ന്ന് ഈ സുഹൃത്ത് വഴിയാണ് സംഭവം പൊലീസറിയുന്നത്. 

ENGLISH SUMMARY:

Hong Kong child starvation death details are emerging from a recent court ruling. A mother has been sentenced to 22 years in prison for starving her five-year-old son to death, a case highlighting extreme child neglect and cruelty.