chinese-bite

TOPICS COVERED

ഹോങ്കോങില്‍ നടന്ന നാടകീയമായ ഒരു സംഘടനത്തിന്‍റെ വാര്‍ത്തയാണിപ്പോള്‍ രാജ്യാന്തര മാധ്യമശ്രദ്ധ നേടുന്നത്. 42 വയസുള്ള മകനും 65കാരിയായ അമ്മയും തമ്മിലുണ്ടായ എയര്‍പോര്‍ട്ടിലെ സംഘര്‍ഷം പിന്നീട് സംഘടനമാകുകയും ഇവര്‍ ജയിലിലാകുകയുമായിരുന്നു. എന്നാല്‍ ആക്രമണത്തിനായി ഇവര്‍ പല്ലുകളാണ് ഉപയോഗിച്ചതെന്നതാണ് കൗതുകം. 

റിപ്പോര്‍ട്ട് പ്രകാരം 42കാരനും അമ്മയും ചാങ്കി വിമാനത്താവളത്തിലെത്തിയതായിരുന്നു. ഇതിനിടെ യുവാവിനെ ആരോ പരിഹസിച്ചു. ഇതിന്‍റെ ദേഷ്യം യുവാവ് തന്‍റെ അമ്മയെ തൊഴിച്ചു. ഇതുകണ്ട മറ്റൊരു യുവാവ് പ്രശ്നത്തില്‍ ഇടപെട്ടു. എന്നാല്‍ യുവാവ് ഇയാളോട് തട്ടിക്കയറി.

എന്നാല്‍ ആളുകള്‍ ഇടപെട്ട് തര്‍ക്കം ഒഴിവാക്കി. പിന്നാലെ യുവാവ് വീണ്ടും അമ്മയെ തൊഴിച്ചു. ഇതോടെ തൊട്ടടുത്തുണ്ടായിരുന്ന ആള്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇതോടെ പ്രകോപിതനായ യുവാവ് ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ ആക്രമിച്ച് ഇടിച്ചുവീഴ്ത്തി. 

ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. എന്നാല്‍ മകനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതോടെ അമ്മ പൊലീസിനെ ആക്രമിക്കുകയും കടിക്കുകയുമായിരുന്നു.  പൊലീസുകാരന്‍റെ ശരീരത്തിലെ ക്യാമറയിലെ ദൃശ്യത്തില്‍ നിന്നും പൊലീസുകാരന്‍ ഉറക്കെ കരയുന്നത് കേള്‍ക്കാം.  

ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന് മാനസിക പ്രശ്നമാകാം എന്നായിരുന്നു പൊലീസിന്‍റെ ആദ്യ നിഗമനം എന്നാല്‍ യുവാവ് മാനസിക പ്രശ്നങ്ങളുള്ള ആളല്ല എന്ന് കണ്ടെത്തി. നിലവില്‍ ഇരുവരെയും പൊലീസ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 

ENGLISH SUMMARY:

A shocking airport fight in Hong Kong involving a 42-year-old son and his 65-year-old mother has gone viral and garnered international media attention. The duo ended up in jail after a physical altercation at the airport, which escalated when they attacked police officers.