2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ മരിച്ച പെണ്‍സുഹൃത്തിന്‍റെ കല്ലറയില്‍ ജീവനൊടുക്കി ഇസ്രായേലി യുവാവ്. 30കാരനായ ബാര്‍ അസ്റഫ് എന്ന യുവാവാണ് നെഞ്ചില്‍ വെടിവച്ച് ജീവനൊടുക്കിയത്. വെസ്റ്റ് ബാങ്കിലെ എല്‍ഖാനയിലെ കാമുകി ലിറോണ്‍ ബാര്‍ഡയുടെ സെമിത്തേരിയില്‍ വച്ചാണ് അസ്റഫ് ജീവനൊടുക്കിയത്. 

തന്‍റെ സഹോദരന്‍റെ വിവാഹത്തിനിടെ അസ്റഫ് ഇറങ്ങിപോകുകയായിരുന്നു. ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അസ്റഫ് മൂന്ന് വര്‍ഷത്തോളമായി ഏറെ ഏകാന്തതയിലൂടെയാണ് കടന്നുപോയിരുന്നതെന്ന് കുടുംബം വ്യക്തമാക്കി. ഇയാള്‍ ഇടയ്ക്കിടെ തന്‍റെ പെണ്‍സുഹൃത്തിന്‍റെ കല്ലറ സന്ദര്‍ശിക്കുമായിരുന്നു. ഇവിടെ നിന്ന് സംസാരിക്കുന്നതായിരുന്നു അസ്റഫിന്‍റെ ഏക ആശ്വാസം. സഹോദരന്‍റെ പൊടുന്നനെയുള്ള തിരോധാനത്തില്‍ സംശയം തോന്നിയ അസറഫിന്‍റെ സഹോദരം സെമിത്തേരിയിലെത്തി പരിശോധിച്ചപ്പോഴാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന അസ്റഫിന്‍റെ മൃതദേഹം കണ്ടെത്തിയത്. 

തനിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലത്ത് വച്ചാണ് സഹോദരന്‍ മരിച്ചതെന്നും അവന് നിത്യശാന്തി ലഭിക്കട്ടെയെന്നും അസ്റഫിന്‍റെ സഹോദരി പറഞ്ഞു. ഹമാസ് ആക്രമണത്തിനിടെ നോവ മ്യൂസിക് ഫെസ്റ്റിവലില്‍ ബാര്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു ലിറോണ്‍. ഹമാസ് ആക്രമണത്തിന് പിന്നാലെ പ്രദേശത്തെ ആളുകളെ മാറ്റുന്നതിനിടെയാണ് ലിറോണ്‍ മരിച്ചത്. 

ENGLISH SUMMARY:

In a tragic turn of events following the October 7th Hamas attack, an Israeli youth, Bar Ashraf, took his own life at the grave of his girlfriend, Liron Bardugo. The 30-year-old shot himself in the chest at her cemetery in Elqana, West Bank, a place he frequented for solace.